KeralaLatest NewsNews

സിനിമയില്‍ നിന്ന് അകന്നു നില്‍ക്കേണ്ട കാര്യമില്ലെന്ന് ഭാവന

കൊച്ചി: സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് നടി ഭാവന. വിമന്‍ ഇന്‍ കളക്ടീവ് ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്നും ഭാവന പറഞ്ഞു. എന്നാല്‍, താന്‍ സംഘടനയില്‍ അത്ര സജീവമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആദം ജോണ്‍ താന്‍ ഏറെ ആസ്വദിച്ച്‌ ചെയ്ത ചിത്രമാണെന്നും സ്കോട്ട്ലന്‍ഡിലെ ചിത്രീകരണം മറക്കാനാകില്ലെന്നും ഭാവന പറഞ്ഞു. സ്കോട്ട്ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് സംവിധായകനോട് പറഞ്ഞിരുന്നു. പിന്നീട് അവിടെനിന്ന് തിരികെ പോരാന്‍ തോന്നാതായി. അവിടെ ഒറ്റയ്ക്ക് നടത്തിയ യാത്രയെ കുറിച്ചും ഷോപ്പിങിനെ കുറിച്ചുമെല്ലാം ഭാവന അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്നും പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button