Latest NewsIndia

ജമ്മുകാശ്മീരിൽ രാ​ജ്നാ​ഥ് സിംഗ് എത്തിയതിന് പിന്നാലെ ഭീകരാക്രമണം; പോലീസുകാരൻ കൊല്ലപ്പെട്ടു

ശ്രീനഗർ ; പോ​ലീ​സ് സം​ഘ​ത്തി​നു നേരെ ഭീകരാക്രമണം ഒരാൾ കൊല്ലപ്പെട്ടു. ജ​മ്മു​കാ​ഷ്മീ​രിലെ അ​ന​ന്ദാ​നാ​ഗ് ജി​ല്ല​യി​ൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ആക്രമണത്തിൽ കോ​ൺ​സ്റ്റ​ബി​ൾ ഇം​തി​യാ​സ് അ​ഹ​മ്മ​ദാ​ണ് കൊല്ലപ്പെട്ടത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സി​ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നും ഏ​താ​നും കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.

അ​ന​ന്ദ്നാ​ഗി​ൽ ഞാ​യ​റാ​ഴ്ച ബ​സ് സ്റ്റാ​ൻ​ഡിൽ പോ​ലീ​സ് സം​ഘ​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ന​ന്ദാ​നാ​ഗി​ലെ പ്ര​ധാ​നഷാ​ബീ​ർ അ​ഹ​മ്മ​ദ് എ​ന്ന കോ​ൺ​സ്റ്റ​ബി​ളി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഭീ​ക​ര​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. നാ​ലു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കാ​ഷ്മീ​രി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button