Latest NewsNewsIndia

ജെഎന്‍യു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചു

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയം ഉറപ്പിച്ചു. എസ്എഫ്ഐ-ഐസ-ഡിഎസ്ഒ എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ ഐക്യ സ്ഥാനാര്‍ത്ഥികളാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സീറ്റുകളിലേക്ക് വന്‍ ലീഡാണ് ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഉള്ളത്. 4600 ലധികം വോട്ടുകളില്‍ 2731 വോട്ടുകളാണ് ഇതുവരെ എണ്ണിയത്. എന്നാല്‍ എതിരാളികളേക്കാള്‍ മികച്ച ലീഡ് ആദ്യം മുതല്‍ ഇടതു ഐക്യ സ്ഥാനാര്‍ത്ഥികള്‍ ആധ്യപത്യം തുടരുകയാണ്.

2731 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി ഗീത കുമാരിക്ക് 761 വോട്ടാണ് ഉള്ളത്. തൊട്ടടുത്ത് എബിവിപി സ്ഥാനാര്‍ത്ഥി നിധി തൃപതി 563 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇടതു സ്ഥാനാര്‍ത്ഥി ദുഗ്ഗിറാല ശ്രീകൃഷ്ണയക്ക് 993 വോട്ട് കിട്ടിയിട്ടുണ്ട്. എബിവിപി സ്ഥാനാര്‍ത്ഥി 519 വോട്ടുമായി രണ്ടാം സ്ഥാനത്താണ്. രണ്ടാം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച അത്ര തന്നെ വോട്ടിന്റെ ലീഡിലേക്കാണ് ഇപ്പോള്‍ ഇടത് ഐക്യ സ്ഥാനാര്‍ത്ഥി മുന്നേറുന്നത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ ഇതു വരെ സൈമണ്‍ സോയ ഖാന് 802 വോട്ടാണ് ലഭിച്ചത്. 199 വോട്ടിനാണ് ഇദ്ദേഹം ലീഡ് ചെയുന്നത്. ജോയിന്റ് സെക്രട്ടറി പദത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി സുഭാന്‍ഷു സിങ്ങിന് 762 വോട്ട് കരസ്ഥമാക്കി. 208 വോട്ടിനാണ് ഇദ്ദേഹം ലീഡ് ചെയുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ശക്തമായ ഇടത് തരംഗം പ്രകടമായിരുന്നു. ഇതോടെ പരിങ്ങലിലായ എബിവിപി പരാജയ ഭീതിയിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button