Latest NewsNewsIndia

യാത്രാപ്പടി ലക്ഷങ്ങള്‍ : ടൈംസ് നൗ വാര്‍ത്തയ്‌ക്കെതിരെ ലോക്‌സഭാ സപീക്കര്‍ക്ക് കേരള എം.പിമാരുടെ പരാതി : ചാനലിന്റേത് തെറ്റായ പ്രചാരണം

 

ന്യൂഡല്‍ഹി: യാത്രാപ്പടി ഇനത്തില്‍ ലക്ഷങ്ങള്‍ എഴുതിയെടുത്തുവെന്ന ടൈംസ് നൗ വാര്‍ത്തയ്‌ക്കെതിരെ സ്പീക്കര്‍ക്ക് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംയുക്ത പരാതി. കെ സി വേണുഗോപാലും എം.ബി രാജേഷും പി.കെ ശ്രീമതിയും എ സമ്പത്തുമാണ് സ്പീക്കര്‍ക്ക് കത്ത് അയച്ചത്.

തെറ്റായ പ്രചരണം നടത്തുന്ന ടൈംസ് നൗവിനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കണമെന്നും സ്പീക്കറോട് എംപിമാര്‍ ആവശ്യപ്പെടുന്നു. വലിയ തുക യാത്രാ ഇനത്തില്‍ എഴുതി എടുക്കുന്നത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നാണ് ടൈംസ് നൗവിന്റെ വിലയിരുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് എംപിമാര്‍ പരാതിയുമായി സ്പീക്കറെ സമീപിക്കുന്നത്. ടൈംസ് നൗ ചാനലിന്റെ വാര്‍ത്ത നല്‍കല്‍ പാര്‍മെന്റിനെ അവഹേളിക്കലാണെന്നാണ് കേരളാ എംപിമാരുടെ പക്ഷം.

ഡല്‍ഹിയും കേരളവും തമ്മിലുള്ള ദൂരക്കൂടുതലെന്ന സത്യം തിരിച്ചറിയണമെന്നാണ് കേരളാ എംപിമാരുടെ നിലപാട്. കേരളാ-ഡല്‍ഹി സെക്ടറില്‍ യാത്രക്കൂലിയും കൂടുതലാണ്. അതുകൊണ്ടാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് ഉയര്‍ന്ന റ്റിഎയും ഡിഎയും വാങ്ങേണ്ടി വരുന്നത്. ഇത് പുതിയ പ്രതിഭാസമല്ല. ഇങ്ങനെ കിട്ടുന്ന തുകയില്‍ 90 ശതമാനവും വിമാന ടിക്കറ്റിനായാണ് ചെലവാക്കുന്നത്. ട്രാവല്‍ ഏജന്‍സിക്ക് നേരിട്ടാണ് പണം നല്‍കുന്നത്. എന്നിട്ടും വ്യക്തിപരമായ നേട്ടത്തിന് റ്റിഎ, ഡിഎ തുക എടുക്കുന്നുവെന്ന തരത്തിലാണ് ടൈംസ് നൗവും വാര്‍ത്താ പോര്‍ട്ടലുകളും പ്രചരണം നടത്തുന്നത്. സത്യമിതായിരിക്കെ വലിയ കുറ്റം ചെയ്തുവെന്ന തരത്തിലാണ് വാര്‍ത്ത നല്‍കല്‍.

പാര്‍ലമെന്റ് അംഗമെന്ന തരത്തിലാണ് റ്റിഎയും ഡിഎയും പറ്റുന്നത്. പാര്‍ലമെന്ററീ കമ്മറ്റികളുടെ യോഗത്തില്‍ കൃത്യമായി പങ്കെടുക്കാറും ഉത്തരവാദിത്തം നിറവേറ്റാറുമുണ്ട്. ഇത്തരം തെറ്റായ വര്‍ത്തകള്‍ തങ്ങളുടെ ഉത്തരവാദിത്തം ഭാവിയില്‍ നിറവേറ്റുന്നതിന് പോലും പ്രശ്‌നങ്ങളുണ്ടാക്കും. എംപിമാര്‍ കൊള്ളയടിക്കുന്നുവെന്ന തരത്തിലെ പ്രചരണം പാര്‍ലമെന്റിനെ തന്നെ മോശപ്പെടുത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് സംരക്ഷണം ഒരുക്കണമെന്നാണ് സ്പീക്കറോട് എംപിമാരുടെ ആവശ്യം. ലോക്‌സഭാ സെക്രട്ടറിയേറ്റ് അടിയന്തരമായി ഇടപെട്ട് വാര്‍ത്തയിലെ സത്യം മറനീക്കി കൊണ്ടുവരും. ഇതിനൊപ്പം ചാനലിനെതിരെ നടപടിയെടുക്കണമെന്നും എംപിമാര്‍ സ്പീക്കര്‍ സുമിത്രാ മഹാജനോട് ആവശ്യപ്പെടുന്നു.

ലോക്‌സഭയില്‍ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയ ആദ്യ പത്ത് എംപിമാരില്‍ അഞ്ച് പേരാണ് കേരളത്തില്‍ നിന്നും ഉള്‍പ്പെട്ടത്. 2016 മെയ് മാസം മുതതല്‍ 2017 ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്തുവന്നത്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിമാരില്‍ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയത് ആറ്റിങ്ങല്‍ എംപി എ സമ്പത്താണ്. 38,19,300 രൂപയാണ് ഈ സി.പി.എം എംപി ഈ ഇനത്തില്‍ എഴുതി എടുത്തത്. തൊട്ടു പിന്നാലെ ഇക്കാര്യത്തില്‍ പിന്നിലുള്ളത് കണ്ണൂരില്‍ നിന്നുള്ള ലോക്‌സഭാംഗം പി കെ ശ്രീമതിയാണ്. ്. 32,58,739 രൂപയാണ് സി.പി.എം എംപി എഴുതി എടുത്തത്. മറ്റൊരു സി.പി.എം എംപി എം ബി രാജേഷ് 30,27,268 രൂപയാണ് പോക്കറ്റിലാക്കിയത്.

ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എംപിമാരും ഒട്ടും പിന്നിലല്ല. ആലപ്പുഴയില്‍ നിന്നുള്ള ലോക്‌സഭാംഗം കെ സി വേണുഗോപാല്‍ 32,12,771 രൂപ എഴുതിയെടുത്തപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി കൂടിയായ കെ വി തോമസ് 31,34,607 രൂപയും പോക്കറ്റിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button