MollywoodCinema

മണവാളനും കണ്ണൻ സ്രാങ്കിനും പ്യാരി ലാലിനും ശേഷം തീയറ്ററുകളിൽ ചിരിയുടെ പൂത്തിരി കത്തിക്കാനൊരുങ്ങി ഷാഫി

സമൂഹ മാധ്യമങ്ങളിലൂടെ ട്രോളന്മാർ എന്തിനെതിരെയും ഹാസ്യച്ചുവയോടെ പ്രതികരിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത് സലിംകുമാറിന്റെ മണവാളനെയും കണ്ണൻ സ്രാങ്കിനെയും പ്യാരിലാലിനെയും ഒക്കെയാണ്.ഈ കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ശ്രീ ഷാഫി.ഷാഫിയുടെ കല്യാണ രാമനും തൊമ്മനും മക്കളും മായാവിയും മേരിക്കുണ്ടൊരു കുഞ്ഞാടും ടു കണ്‍ട്രീസുമെല്ലാം വൻ കയ്യടി നേടിയിരുന്നു.ചിരിയുടെ രസതന്ത്രവുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് ഷാഫി തന്റെ പുതിയ ചിത്രമായ ഷെർലക്ക് ടോംസിലൂടെ.
 
ബിജുമേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന, ഹാസ്യത്തിന് പ്രാധാന്യമുള്ള ത്രില്ലർ ചിത്രമാണ് ഷെർലക്ക് ടോംസ്. ഷെര്‍ലക് ടോംസ് എന്ന പുതിയ ചിത്രത്തിന്റെ പേരില്‍തന്നെയൊരു കൗതുകം ഒളിപ്പിച്ചുവെക്കുകയാണ് സംവിധായകന്‍.കഥയോട് ചേർന്ന് നില്ക്കുന്നതാവണം സിനിമയുടെ പേരെന്ന് നിർബന്ധമുള്ള സംവിധായകനാണ് ഷാഫി.അങ്ങനെയൊരു പേര് മനസ്സിൽ തെളിയുന്നതിനു എത്ര കാത്തിരിപ്പിനും തയ്യാറാണ് ഈ സംവിധായകൻ.അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളുടെ പേരുകൾ പരിശോധിച്ചാൽ, കഥയോട് നൂറു ശതമാനം നീതി പുലർത്തിയവയാണ് അതെല്ലാമെന്ന് നമുക്ക് മനസിലാക്കാം.
 
ഡിറ്റെക്ടീവ് ആകണമെന്ന് ചെറുപ്പംമുതല്‍ ആഗ്രഹിച്ച, ഷെര്‍ലക് കഥകളുടെ ആരാധകനായ ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ഷെർലക്ക് ടോംസ്. ജീവിതത്തോട്,ഷെർലക്കിനോട് സമാനമായ സമീപനം കാത്തുസൂക്ഷിക്കുന്ന നായകൻ, കുട്ടിക്കാലം മുതല്‍ ഏതു പ്രശ്നങ്ങൾക്കും സ്വന്തമായൊരു നിഗമനമുണ്ടാക്കി ആ പ്രശ്നങ്ങൾ പരിഹരിക്കുന്ന കൂട്ടത്തിലാണ്.അതുകൊണ്ടുതന്നെ അയാളുടെ വിചിത്ര സ്വഭാവത്തിന് നാട്ടുകാരിട്ട പേരാണ് ഷെർലക്ക് ഹോംസ്.ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ചുള്ള ആലോചന വന്നപ്പോൾ തന്നെ നായകനായി മനസ്സിൽ തെളിഞ്ഞത് ബിജു മേനോന്റെ മുഖമാണെന്ന് ഷാഫി പറയുന്നു .ഷെര്‍ലക് ടോംസ് പൂര്‍ണമായും ബിജുമേനോന്റെ വണ്‍മാന്‍ഷോയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button