KeralaLatest NewsNews

കേരളത്തിൽ ആത്മഹത്യ പ്രവണത കൂടുതൽ ഉള്ളത് ഇവർക്കെന്ന് പഠനം

കോഴിക്കോട്:ആത്മഹത്യ പ്രവണത കൂടുതൽ ഉള്ളത് വിവാഹിതരായ പുരുഷന്മാർക്ക്. കേരളത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ 75 ശതമാനവും വിവാഹിതരായ പുരുഷന്മാരാണെന്നാണ് പഠനം പറയുന്നത്. കുറച്ച് നാൾ മുൻപ് വരെ ഇന്ത്യയിൽ ആത്മഹത്യാ കണക്കിൽ ഒന്നാം സ്ഥാനത്ത് കേരളമായിരുന്നു. എന്നാൽ ഇഇപ്പോളത് എട്ടാം സ്ഥാനത്തേക്കു മാറി.

കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള ആത്മഹത്യകളാണ് കർഷക ആത്മഹത്യകളെക്കാൾ കൂടുതൽ നടക്കുന്നതെന്ന് ഇതു സംബന്ധിച്ചുള്ള പഠനങ്ങൾ വ്യക്തമാക്കുന്നതായി തണൽ ആത്മഹത്യാ പ്രതിരോധ കേന്ദ്രം ട്രസ്റ്റ് ചെയർമാൻ ഡോ. പി.എൻ. സുരേഷ് കുമാർ പറഞ്ഞു.

ലക്ഷത്തിൽ 21.2 ആയിരുന്നു 2015ൽ കേരളത്തിലെ ആത്മഹത്യാ നിരക്ക്. കേരളത്തിലെ ആത്മഹത്യകളിൽ 24.1% മാനസിക, ശാരീരിക രോഗങ്ങൾ കാരണവും 36.5% കുടുംബ പ്രശ്നങ്ങൾ മൂലവുമാണെന്നു നാഷനൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തു കഴിഞ്ഞ 10 വർഷമായി കുടുംബ ആത്മഹത്യയുടെ കാര്യത്തിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. പുരുഷന്മാരുടെ ഇടയിൽ നടക്കുന്ന ആത്മഹത്യകളിൽ 50 ശതമാനവും 15 വയസ്സിനും 45നും ഇടയിലാണെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നതായും സുരേഷ് കുമാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button