കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് പിടിയില്‍. പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച കളമേശരി എആര്‍ ക്യാമ്പിലെ അനീഷാണ് പിടിലായത്. സുനിൽ കുമാറിന് കാവൽ നിൽക്കുമ്പോഴാണ് ആക്രമണത്തിൽ ദിലീപിനു പങ്കുള്ളതായി അനീഷിനെ അറിയിച്ചത്. മാർച്ച് ആറിനായായിരുന്നു ഇത്.
പിന്നീട് അനീഷ് കാവ്യാമാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തിലേക്ക് മൂന്നുവട്ടം വിളിച്ചിരുന്നു. സുനിയുടെ ശബ്ദം റെക്കോഡ് ചെയ്ത് ദിലീപിന് അയച്ചുകൊടുക്കാനും പോലീസുകാരൻ ശ്രമിച്ചു. പോലീസുകാരനെ പിന്നീട് സ്വന്തം ജാമ്യത്തില്‍ വിട്ടു.
Post Your Comments