Latest NewsNewsIndia

പോലീസും നാട്ടുകാരും ഏറ്റുമുട്ടി ; ഒരാൾ മരിച്ചു

ജയ്​പൂര്‍: രാജസ്​ഥാനിലെ രാംഗഞ്ച്​ മേഖലയില്‍ പൊലീസുകാരും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ​നാട്ടുകാരന്‍ കൊല്ലപ്പെട്ടു. മുഹമ്മദ്​ റയീസാണ്​ കൊല്ലപ്പെട്ടത്​. ഇതിനു പുറമേ 10 പേര്‍ക്ക്​ പരിക്കേറ്റു.

രോക്ഷാകുലരായ ജനക്കൂട്ടം വാഹനങ്ങള്‍ക്കും മറ്റും തീയിട്ടു. തുടര്‍ന്ന്​ പ്രദേശത്ത്​ നിരോധനാജ്​ഞ പ്രഖ്യാപിക്കുകയായിരുന്നു. മനാക്​ ചൗക്​, സുഭാഷ്​ ചൗക്​, ഗല്‍റ്റ ഗേറ്റ്​, രാംഗഞ്ച്​ എന്നീ നാലു ​പോലീസ്​ സ്​റ്റേഷന്‍ പരിധിയിലാണ്​ നിരോധനാജ്​ഞ പുറപ്പെടുപ്പിച്ചത്. പൊലീസി​​​ന്റെ പതിവ്​ വാഹന പരിശോധനക്കിടെ കഴിഞ്ഞ ദിവസം മോട്ടോര്‍ ​ബൈക്ക്​ യാത്രികനെ ലാത്തി​ കൊണ്ട്​ അടിച്ചു​ വെന്ന ആരോപണത്തെ തുടര്‍ന്നാണ്​ അക്രമ സംഭവങ്ങള്‍ അ​രങ്ങേറി തുടങ്ങിയത്.

എന്നാല്‍ അടി കിട്ടിയ ഉടന്‍ ബൈക്ക്​ യാത്രക്കാരന്‍ സംഭവ സ്​ഥലത്തു നിന്ന്​ ഒാടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ആളുകള്‍ കൂട്ടം കൂടുകയും പോലീസുമായി ഏറ്റുമുട്ടല്‍ നടത്തുകയുമായിരുന്നു.
പോലീസ്​ കോണ്‍സ്​റ്റബിളും മോട്ടോര്‍ ബൈക്ക് യാത്രക്കാരായ ദമ്പതികളും തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ്​ ആക്രമ സംഭവങ്ങള്‍ക്കിട വരുത്തിയതെന്ന്​ ജയ്​പൂര്‍ ​ പോലീസ്​ കമ്മീഷണര്‍ സഞ്​ജയ്​ അഗര്‍വാള്‍ വ്യക്തമാക്കുന്നു.

അക്രമത്തിന് കുറവ് വരാത്തതിനെതുടര്‍ന്ന്‍ പൊലീസ്​ പ്രക്ഷോഭകര്‍ക്ക്​ നേരെ വെടി വെച്ചു. ഇതിനിടെയാണ് മുഹമ്മദ്​ റയീസ്​ കൊല്ലപ്പെട്ടത്​. അക്രമസംഭവങ്ങള്‍ക്കിടെ പൊലീസിനു നേരെ കല്ലേറുണ്ടായതായും തുടര്‍ന്ന് പൊലീസ്​ കണ്ണീര്‍ വാതകം പ്രയോഗിച്ഛതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button