Latest NewsNewsIndia

കോടതിയുടെ സുപ്രധാന വിധി; സുനന്ദയുടെ മരണവാർത്ത നൽകുന്നത് തടയണമെന്ന ശശി തരൂരിന്റെ ആവശ്യം

ന്യൂഡൽഹി: ശശി തരൂർ എംപിയുടെ ഭാര്യ സുനന്ദ പുഷ്ക്കറുടെ മരണവാർത്ത നൽകുന്നത് തടയണമെന്ന ശശി തരൂരിന്റെ ആവശ്യത്തിൽ കോടതിയുടെ സുപ്രധാന വിധി. ടിവി അവതാരകൻ അർണബ് ഗോസ്വാമിയെയും റിപ്പബ്ലിക് ടിവിയെയും സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട വാർത്തകളോ ചർച്ചകളോ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് തടയണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു.

കോടതിക്കു ന്യൂസ് ചാനലിന്റെ എഡിറ്റോറിയൽ നയം നിശ്ചയിക്കാൻ കഴിയില്ലെന്നു ജസ്റ്റിസ് മൻമോഹൻ വ്യക്തമാക്കി. കൂടാതെ മൂന്നര വർഷം മുൻപുണ്ടായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കോടതി നടപടികൾ തെറ്റായി വ്യാഖ്യാനിച്ചു റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് അർണബിനെ വിലക്കണമെന്ന അപേക്ഷയിൽ നിലപാടു വ്യക്തമാക്കാൻ റിപ്പബ്ലിക് ടിവിയോടും അവതാരകനോടും കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button