Latest NewsNewsIndia

വീട്ടുജോലിക്കാരിക്കെതിരെ പോലീസില്‍ പരാതിയുമായി ശാസ്ത്രജ്ഞ: കാരണം?

പൂനെ: വീട്ടുജോലിക്കാരിക്കെതിരെ പോലീസില്‍ പരാതിയുമായി ശാസ്ത്രജ്ഞ. കാലാവസ്ഥാ ശാസ്ത്രജ്ഞ മേധാ ഖോലെയാണ് പരാതിയുമായി എത്തിയത്. ബ്രാഹ്മണയല്ലാത്തയാള്‍ തന്റെ വീട്ടുജോലിയില്‍ പ്രവേശിച്ചതിനെതിരെയാണ് ശാത്രജ്ഞയുടെ പരാതി.

നിര്‍മ്മല യാദവ് എന്ന ജോലിക്കാരിക്കെതിരെയാണ് ഇവരുടെ പരാതി. നിര്‍മ്മല മറാത്ത വിഭാഗക്കാരിയാണ്. എന്നാല്‍ ബ്രാഹ്മണയാണെന്ന് കള്ളം പറഞ്ഞാണ് യുവതി എത്തുന്നത്. പൂനെയിലെ സിന്‍ഹ്ഗാദ് പോലീസ് സ്റ്റേഷനിലാണ് മേധ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് നിര്‍മ്മല, മേധയുടെ വീട്ടുജോലിക്കാരിയായി ജോലിയില്‍ കയറിയത്.

ഇവര്‍ ബ്രാഹ്മണ സമുദായക്കാരിയല്ലെന്ന് വ്യക്തമായതോടെ പിന്നീട് പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് തന്റെ വീട്ടിലെത്തി തന്നെ മര്‍ദ്ദിച്ചുവെന്നും നിര്‍മ്മല പറഞ്ഞു. തന്റെ വീട്ടുജോലിക്കാരി ബ്രാഹ്മണ സമുദായക്കാരല്ലെന്ന് അറിഞ്ഞത് തന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന് മേധ ഖോലെ പറഞ്ഞു. 20,000 രൂപ ശമ്പളം നല്‍കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button