KeralaLatest NewsNews

നിലപാട് മാറ്റി: വീരേന്ദ്രകുമാർ ശരത് യാദവിനൊപ്പം

കോഴിക്കോട്: ജനതാദൾ യൂണിയൻ കേരളം ഘടകം ശരത് യാദവിനൊപ്പം. പാർട്ടി സംസ്ഥാന അധ്യക്ഷനായ എം.പി വീരേന്ദ്ര കുമാർ ശരത് യാദവിനെ കണ്ട്  പിന്തുണ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം എടുത്തത്.

ബീഹാറിൽ ബി.ജെ.പിക്കൊപ്പം ചേർന്ന നിതീഷ് കുമാറിന്റെ തീരുമാനത്തിന് എതിരെ വീരേന്ദ്രകുമാർ രംഗത്തെത്തിയിരുന്നു.ജെ.ഡി.യു കേരള ഘടകം നിതീഷ് കുമാറിനൊപ്പം നിൽക്കില്ലെന്നും സ്വതന്ത്രമായി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ കൂടെയുള്ള രാഷ്ട്രീയ പ്രവർത്തകരുടെ പ്രേരണ കൊണ്ടാണ് തീരുമാനത്തിൽ മാറ്റം വന്നതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു.
ശരത് യാദവിന്റെ ദേശീയ കൗൺസിലിൽ വീരേന്ദ്രകുമാർ പങ്കെടുക്കുമെന്നും സൂചനയുണ്ട്. ജെ.ഡി.യു  കേരള ഘടകം ശരത് യാദവിനൊപ്പമാണ് നിൽക്കേണ്ടതെന്നും വർഗ്ഗിസ് ജോർജ് ,ഷെയ്ഖ് പി.ഹാരിസ് ,കെ .പി മോഹൻ തുടങ്ങിയവർ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button