Latest NewsNewsGulf

വാഹനങ്ങളില്‍നിന്നു റോഡിലേക്കു അലക്ഷ്യമായി ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ കനത്ത പിഴ : ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും

റാസല്‍ഖൈമ : വാഹനങ്ങളില്‍നിന്നു റോഡിലേക്കു അലക്ഷ്യമായി ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ ഇനി കടുത്തശിക്ഷ. റാസല്‍ഖൈമയിലാണ് പൊതുനിരത്തിലേയ്ക്ക് ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞാല്‍ കടുത്ത ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. 1,000 ദിര്‍ഹം പിഴയ്ക്കു പുറമേ ഡ്രൈവിങ് ലൈസന്‍സില്‍ ആറു ബ്ലാക് പോയിന്റുകള്‍ വീഴുകയും ചെയ്യും. പാതകള്‍ ശുചിയായി സൂക്ഷിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ് ഈ നടപടിയെന്നു ട്രാഫിക്‌പൊലീസ് വിഭാഗം അറിയിച്ചു.

സിഗരറ്റ് കുറ്റികളും ഭക്ഷണ അവശിഷ്ടങ്ങളും റോഡിലേക്കു വലിച്ചെറിയുന്ന പ്രവണത കൂടിവരുകയാണ്. സിഗരറ്റ് കുറ്റികളും മറ്റും തീപിടിത്ത സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെ പൊലീസ് ബോധവല്‍ക്കരണം നടത്തിവരുകയാണ്. ഈ വര്‍ഷം ആദ്യംമുതല്‍ ദുബായ് പൊലീസും ഇതേ രീതിയില്‍ നടപടി സ്വീകരിച്ചിരുന്നു. 500 ദിര്‍ഹത്തില്‍നിന്ന് 1000 ദിര്‍ഹം ആയി പിഴ വര്‍ധിപ്പിക്കുകയായിരുന്നു. കൂടാതെ ആറു ബ്ലാക് പോയിന്റുകളുമുണ്ടാകും. ഏപ്രിലില്‍ ഒറ്റദിവസംകൊണ്ടു ദുബായ് ഷെയ്ഖ് സായിദ് റോഡില്‍നിന്നു 30 കിലോ സിഗരറ്റ് കുറ്റികള്‍ നീക്കം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button