KeralaLatest NewsNews

വധുവിനെ കണ്ടതും വരൻ അലറിവിളിച്ചു:വിവാഹമണ്ഡപത്തിൽ പിന്നെ സംഭവിച്ചത് …

വിതുര : മണ്ഡപത്തിൽ വരനെ കാണുമ്പോൾ വധുവിനുണ്ടാകുന്ന പരിഭ്രമം സർവസാധാരണമാണ്. വരനും പരിഭ്രമം ഉണ്ടാകുമെങ്കിലും പുരുഷന്മാർ പൊതുവെ അത് പുറത്തു കാണിക്കാറില്ല. എന്നാൽ ഇവിടെ സംഭവിച്ചത് മറിച്ചായിരുന്നു.വിതുരയിലെ പ്രമുഖ കല്യാണ മണ്ഡപത്തിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് ഞെട്ടിക്കുന്ന നാടകീയ രംഗങ്ങളാണ്.

മുഹൂർത്ത സമയം ആയപ്പോൾ വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചു .എന്നാൽ വധുവിനെ കണ്ടതോടെ വരന്റെ ഭാവം മാറിത്തുടങ്ങി.അലറിവിളിച്ച വരൻ പരിഭ്രാന്തി പരത്തി മണ്ഡപത്തിൽ വച്ചിരുന്ന പൂക്കൾ വലിച്ചെറിഞ്ഞു വേദി അലങ്കോലമാക്കി.കാര്യം മനസ്സിലാകാതെ വധുവിന്റെ വീട്ടുകാർ അമ്പരന്നു നിന്നു. വിവാഹം മുടങ്ങിയതോടെ വധുവിന്റെ വീട്ടുകാർ വിതുര പോലീസിൽ പരാതി നൽകി. പോലീസ് എത്തി ഇരുവീട്ടുകാരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചർച്ചനടത്തിയെങ്കിലും വധു വീട്ടുകാർ വിവാഹത്തിൽ നിന്ന് പിൻമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button