Latest NewsKeralaNews

ഒരു ജില്ലയില്‍ കൂടി അവധി പ്രഖ്യാപിച്ചു

കൊച്ചി•കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. നേരത്തെ ഇടുക്കി ജില്ലയിലും അവധി പ്രഖ്യാപിച്ചിരുന്നു.

മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളോടും ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാനും അധികൃതർ നിർദ്ദേശിച്ചു. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കുട്ടനാട്, കോട്ടയം താലൂക്കുകളിലെ തഹസീൽദാർമാരോട് ഇന്ന് രാത്രി മുഴുവൻ കൺട്രോൾ റൂമുകളിൽ ഉണ്ടാവണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button