Latest NewsNewsIndiaTechnology

120 കോടി ജനങ്ങൾ ആധാറിന്റെ ഭാഗമായി

ന്യൂഡല്‍ഹി: ആധാറിലൂടെ 120 കോടി ജനങ്ങള്‍ ഡിജിറ്റല്‍ ഐഡന്‍റിറ്റിയുടെ ഭാഗമായെന്ന്​ ടെലികമ്യൂണിക്കേഷന്‍ സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു . മുൻപ് ജനങ്ങളെ കുറിച്ചുള്ള വിവരങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങണമായിരുന്നു.

എന്നാൽ ആധാർ വന്നതോടുകൂടി ​ ഒരു ക്ലിക്കിലൂടെ വ്യക്​തികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്നുണ്ടെന്ന്​ അവര്‍ പറഞ്ഞു. രാജ്യത്തെ 65 ശതമാനം ജനങ്ങള്‍ക്കും ഇന്ന്​ ബാങ്ക്​ അക്കൗണ്ട്​ ഉണ്ട്​. കൂടാതെ കഴിഞ്ഞ എട്ട്​ മാസത്തിനുള്ളില്‍ 216 മില്യണ്‍ ആളുകള്‍ മൊബൈല്‍ ബാങ്കിങ്​ ഉള്‍പ്പടെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്​.

ഭാരതത്തിൽ ഇത്രയും വലിയൊരു പുരോഗതിയുണ്ടാകുന്നത്​ ഇതാദ്യമാണെന്നും അരുണ അഭിപ്രായപ്പെട്ടു. ഇന്‍ഡോ-അമേരിക്കന്‍ ചേംബര്‍ ഒാഫ്​ കോമേഴ്​സ്​ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുയായിരുന്നു അവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button