Latest NewsKerala

മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാൻ ശ്രമം ;ഒരാളെ പിടികൂടി ; മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.

രാജപുരം: മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഒരാളെ പിടികൂടി മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. പാണത്തൂരിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജപുരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷൈജുവിനെ മദ്യലഹരിയില്‍ എത്തിയ രഘുവും സുഹൃത്ത് ബിജുവുമാണ് ആക്രമിച്ചത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പോലീസുകാര്‍ ചേര്‍ന്നാണ് രഘുവിനെ അറസ്റ്റ് ചെയ്‌തത്‌. ഇതിനിടയില്‍ ഓടി രക്ഷപ്പെട്ട ബിജുവിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റ് ചെയ്ത രഘുവിനെ കോടതിയില്‍ ഹാജരാക്കി.ഇയാളെ രണ്ടാഴ്ച്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button