KeralaLatest NewsNews

ഓണം ബംപര്‍ അടിച്ച ആ ഭാഗ്യവാന്‍ ഇതാണ്

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച ആ ഭാഗ്യവാന്റെ ഫോട്ടോ മാധ്യമങ്ങളില്‍ നിറഞ്ഞു. പരപ്പനങ്ങാടിക്ക് സമീപം പാലത്തിങ്കല്‍ ചുഴലി സ്വദേശി മുസ്തഫയാണ് ആ ഭാഗ്യവാന്‍.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ബംപര്‍ നറുക്കെടുപ്പിന്റെ ഭാഗ്യവാനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. ആ ഭാഗ്യവാനെ കാണാന്‍ എല്ലാവരുെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. പരപ്പനങ്ങാടി ഐശ്വര്യ ലോട്ടറി ഏജന്‍സിയിലെ കോട്ടന്തല പൂച്ചേങ്ങല്‍ക്കുന്നത്ത് ഖാലിദില്‍ നിന്നാണ് മുസ്തഫ മാഹാഭാഗ്യം കൊണ്ടുവന്ന ലോട്ടറി വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button