Latest NewsNewsIndia

പെട്രോളും ഡീസലും ഇനി നിങ്ങളുടെ വീട്ടിലെത്തും

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ഓണ്‍ലൈന്‍ വഴി വാങ്ങാം. ഒറ്റനിമിഷം കൊണ്ട് സാധനം നിങ്ങളുടെ വീട്ടിലെത്തും. പുതിയ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുകയാണ്. പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

ഐടി-ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെ ഡീസല്‍, പെട്രോള്‍ എന്നിവയുടെ ഓണ്‍ലൈന്‍ ഹോം ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിന്റെ വില കുറയുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഇര്‍മ,ഹാര്‍വി ചുഴലിക്കൊടുങ്കാറ്റിന്റെ ഫലമായാണ് പെട്രോള്‍ വിലയില്‍ വര്‍ദ്ധനവുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button