Latest NewsKeralaNewsIndia

എകെജി ഭവനിലേക്ക് ബിജെപിയുടെ പ്രതിഷേധം: മാര്‍ച്ച്‌ പൊലീസ് തടഞ്ഞു

ന്യൂഡൽഹി: കേരളത്തിലെ ബിജെപി -ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നേരേയുള്ള സിപിഐഎം ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐഎം കേന്ദ്രകമ്മറ്റി ഓഫീസായ ദില്ലിയിലെ എകെജി ഭവനിലേക്ക് ബിജെപി മാര്‍ച്ച്‌ നടത്തി. ബിജെപി ന്യൂഡൽഹി ഘടകം സംഘടിപ്പിച്ച മാർച്ചിന് ബിജെപി ദില്ലി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി നേതൃത്വം നൽകി.

ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്‌ ഗോള്‍ മാര്‍ക്കറ്റില്‍ എകെജി ഭവന് 200 മീറ്റര്‍ മുന്നില്‍ വച്ച്‌ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരളത്തില്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ച്‌ ദില്ലിയിലെ പതിനാല് ജില്ലകളിലും മാര്‍ച്ച്‌ നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നും രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്ന് സിപിഐഎം പിന്‍മാറണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടു.

image :പ്രതീകാത്മക ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button