Latest NewsIndiaNews

അടിമപ്പണിയും ശാരീരിക പീഡനവും; പെൺകുട്ടി പതിനൊന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

ന്യൂഡല്‍ഹി: അടിമപ്പണിയും ശാരീരിക പീഡനവും സഹിക്കവയ്യാതെ വീട്ടുവേലക്കാരിയായ പെൺകുട്ടി കെട്ടിടത്തിന്റെ 11 ആം നിലയിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. താഴെ നിലയില്‍ താമസിക്കുന്നവര്‍ കുട്ടിയുടെ നിലവിളി കേട്ട്​ നോക്കിയപ്പോൾ ബാൽക്കണിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന്​ പൊലീസിനെയും ബാലവേലാ വിരുദ്ധ സമിതിയെയും വിവരമറിയിച്ചു.

ഫരീദാബാദിലെ കനിഷ്​ക ടവേഴ്​സിലാണ്​ പെണ്‍കുട്ടി താമസിച്ചിരുന്നത്​. കുട്ടിയുടെ ശരീരത്തിലാകെ പൊള്ളലേറ്റതി​ന്റെയും മര്‍ദ്ദിച്ചതി​ന്റെയും പാടുകള്‍ ഉണ്ട്​. ദിവസങ്ങളായി കുട്ടി പട്ടിണിയിലാണെന്ന്​ പരിശോധിച്ച ഡോക്​ടര്‍മാര്‍ അറിയിച്ചു. വീട്ടുടമ ഫരീദാബാദിലെ സ്വകാര്യ സര്‍വകലാശാല വിദ്യാര്‍ഥിയാണ്​. പെണ്‍കുട്ടിയെ അടിമപ്പണി ചെയ്യിച്ച 23കാരിക്കെതിരെ പോലീസ്​ കേസ്​ രജിസ്​റ്റര്‍ ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button