KeralaLatest NewsNews

വാക്സിന്‍ കുത്തിവയ്പ്പ് തടയാനെത്തിയ സാമൂഹ്യദ്രോഹികള്‍ക്കെതിരെ ആഞ്ഞടിച്ച് എന്‍ പ്രശാന്ത്‌

മലപ്പുറം•സ്കൂളില്‍ കുട്ടികള്‍ക്ക് നടത്തിയ പ്രതിരോധ കുത്തിവയ്പ്പ് തടയാനെത്തിയ സാമൂഹ്യദ്രോഹികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍ പ്രശാന്ത്‌ ഐ.എ.എസ്. വാക്‌സിനേഷനെതിരെ ഉള്ള നെഗറ്റീവ്‌ ക്യാമ്പെയിനെ ധീരമായും സത്യസന്ധമായും ചെറുത്ത്‌ തോൽപ്പിക്കുന്ന പൊതുസമൂഹത്തിന്‌ നേരെ കയ്യൂക്ക്‌ കാണിക്കുന്നത്‌ വലിയ ഹീറോയിസം ഒന്നുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

തിരൂര്‍ ജി.എം യു.പി സ്കൂളില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നടത്തിയ പ്രതിരോധ കുത്തിവയ്പ്പ് തടയാനെത്തിയ യുവാക്കളോട് തടയരുതെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ കെ പ്രശാന്ത്‌ കേണപേക്ഷിക്കുന്ന ചിത്രം മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ സംഭവമാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്.

ഔദ്യോഗിക കൃത്യനിർവഹണത്തിന്‌ തടസ്സം സൃഷ്ടിച്ചാൽ പ്രയോഗിക്കാനാണ്‌ ജാമ്യമില്ലാത്ത സെക്ഷൻ 353 IPC. ഇത്തരം പ്രശ്നക്കാരെ SDM/RDO ക്ക്‌ CrPC 107 പ്രകാരം നല്ലനടപ്പിന്‌ ബോണ്ട്‌ നൽകാൻ നിർബന്ധിക്കുകയോ കരുതൽ തടങ്കലിൽ ആക്കുകയോ ചെയ്യാം. ഇതിനൊക്കെത്തന്നെയാണ്‌‌ ഈ നിയമങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്‌. റോഡിൽ കുത്തിയിരിപ്പ്‌ സമരം നടത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരേ അല്ല, ഇത്തരം ആന്റി സോഷ്യൽസിന്‌ നേരെ ആയിരിക്കണം ഏറ്റവും ശക്തിയിൽ നാം അടങ്ങുന്ന എസ്റ്റാബ്ലിഷ്‌മന്റ്‌ ആഞ്ഞടിക്കേണ്ടത്‌. കൊള്ളേണ്ടത്‌ കൊണ്ടാൽ പഠിക്കേണ്ടത്‌ പഠിക്കുമെന്നും പ്രശാന്ത്‌ ഫേസ്ബുക്കില്‍ കുറിച്ചു.

സമയത്ത്‌ പ്രതിരോധകുത്തിവെപ്പ്‌ കിട്ടിയിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ദുരന്തങ്ങളുടെ ലിങ്കും അദ്ദേഹം പങ്കുവച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button