Latest NewsNewsInternational

മുതലകളുടെ ഭക്ഷണം തിമിംഗലം

മുതലകളുടെ ഭക്ഷണം തിമിംഗലം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിന്നുമാണ് തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകളുടെ ചിത്രം പുറത്തു വന്നിരിക്കുന്നത്. ഹംബാക്ക് ഇനത്തില്‍ പെട്ട തിമിംഗലത്തെയാണ് മുതലകള്‍ ആഹാരമാക്കിയത്. പതിനാലു മുതലകള്‍ ചേര്‍ന്നാണ് തിമിംഗലത്തെ ഭക്ഷിച്ചത്. ചത്തു തീരത്തടിഞ്ഞ തിമിംഗലത്തെയാണ് ഇവര്‍ ഭക്ഷിച്ചത്. സാള്‍ട്ട് വാട്ടര്‍ ഇനത്തില്‍പ്പെട്ട മുതലകളാണ് തിമിംഗലത്തെ ഭക്ഷണമാക്കിയത്. ഇതിന്റെ ചിത്രങ്ങള്‍ ഹെലികോപ്റ്റര്‍ പൈലറ്റായ ജോണ്‍ ഫ്രഞ്ച് പകര്‍ത്തി. ഇതോടെയാണ് ഈ അപൂര്‍വ സംഭവം ലോകം അറിയുന്നത്.
 
തീരത്തിനു മുകളില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന വേളയിലാണ് രണ്ടു ദിവസം മുന്‍പാണ് തീരത്തടിഞ്ഞ തിമിംഗലത്തെ കണ്ടത്. ഈ സമയത്താണ് തിമിംഗലത്തെ ഭക്ഷിക്കുന്ന മുതലകള്‍ ശ്രദ്ധയില്‍പ്പെട്ടത്. മുതലകള്‍ തിമിംഗലവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ ജീവിയാണ്. അവ തിമിംഗലത്തെ ഭക്ഷിക്കുന്ന കാഴ്ച്ച അദ്ദേഹം അതോടെ പകര്‍ത്തി.
 
 
 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button