Latest NewsNewsIndia

രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അമിത് ഷാ

ലഖ്നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കാത്തത് ഇറ്റാലിയന്‍ കണ്ണടകള്‍ ധരിച്ചിരിക്കുന്നതു കൊണ്ടാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗുജറാത്തില്‍ കറങ്ങിനടക്കുന്നതിന് പകരം രാഹുല്‍ അമേഠിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് ഉത്തര്‍ പ്രദേശില്‍ വികസനം കൊണ്ടുവരുമെന്നും 2019 ല്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ പട്ടികയുമായാണ് വോട്ട് അഭ്യര്‍ഥിക്കാനെത്തുകയെന്നും അമിത്ഷാ പറഞ്ഞു.

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച 106 പദ്ധതികളെ കുറിച്ച്‌ പരാമര്‍ശിച്ച അമിത് ഷാ, ഒരുപക്ഷെ രാഹുല്‍ ഗാന്ധിക്ക് 106 വരെ എണ്ണാന്‍ അറിയില്ലായിരിക്കുമെന്നും പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button