Latest NewsNewsGulf

ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഭര്‍ത്താവിനെ ബ്ലാക്ക്മെയില്‍ ചെയ്തു: ദുബായ് എയര്‍ഹോസ്റ്റസിന് ശിക്ഷ

ദുബായ്•ഭാര്യയുടെ മുന്‍കാമുകനുമായുള്ള അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭര്‍ത്താവില്‍ നിന്നും 100,000 ഡോളര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസിന് ദുബായില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ.

നേരത്തെ ഇന്റര്‍നെറ്റ്‌ മാര്‍ഗം ഇരയെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം പ്രതി നിഷേധിച്ചെങ്കിലും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തുകയായിരുന്നു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതിയുടെ കൂട്ടാളിയായ, ഇരയുടെ ഭാര്യയുടെ മുന്‍ കാമുകന്‍ ഇപ്പോഴും ഒളിവിലാണ്.

29 കാരിയായ ലാറ്റ്വിയന്‍ യുവതിയാണ് ശിക്ഷിക്കപ്പെട്ടത്. പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രതി പരാതിക്കാരന്റെ ബന്ധുക്കള്‍ക്ക് മേല്‍പ്പറഞ്ഞ ഫോട്ടോകള്‍ അയയിച്ചിരുന്നതായി പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു.

ബര്‍ ദുബായ് പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് റിപ്പോര്‍ട്ട് ചെയപ്പെട്ടത്. സെയില്‍സ് മാനായി ജോലി നോക്കുന്ന പരാതിക്കാരനായ 35 കാരന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നാണ് ഇന്‍സ്റ്റാഗ്രാം വഴി ഭീഷണി സന്ദേശം ലഭിച്ചത്. ഭാര്യയുടെ പത്ത് ഫോട്ടികള്‍ കൈവശമുണ്ടെന്നും ഓരോ ഫോട്ടോയ്ക്കും 10000 ഡോളര്‍ വച്ച് നല്‍കണമെന്നുമായിരുന്നു ആവശ്യം. യുവാവ് 10000 ഡോളറിന് ഒരു ഫോട്ടോ വാങ്ങിയിരുന്നു. തുടര്‍ന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതെ വന്നതോടെ വീണ്ടും ഭീഷണി തുടങ്ങിയപ്പോഴാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button