Latest NewsIndiaNews Story

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം : മോദി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ കാത്ത് സൂക്ഷിക്കേണ്ടത് ബിജെപിയുടെ കടമയാണ് : ജിതിൻ ജേക്കബ് വിലയിരുത്തുന്നു

ജിതിൻ ജേക്കബ്
 
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം:- ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ മകൻ ജയ് ഷായും, അദ്ദേഹത്തിന്റെ സുഹൃത്തും ചേർന്ന് 2004 ൽ ഒരു കമ്പനി തുടങ്ങി. കമ്പനി തുടങ്ങുന്ന സമയത്ത് തന്നെ അമിത് ഷാ ഗുജറാത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവും മന്ത്രിയുമാണ്. ഗുജറാത്തിലെ കച്ചവട കുടുംബത്തിൽ ജനിച്ച അമിത് ഷായുടെ സ്വത്ത് 35 കോടിയാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകളിൽ ഉള്ളത്. അതായതു പാരമ്പര്യമായി ആസ്തിയുള്ള കുടുംബത്തിലെ അംഗമാണ് അമിത് ഷാ.
 
അദ്ദേഹത്തിന്റെ മകന്റെ കമ്പനിയുടെ 2013 ,2014 , 2015 , 2016 കാലത്തെ കണക്കുകളെക്കുറിച്ചുമാത്രമേ വാർത്തകൾ വന്നിട്ടുള്ളൂ. 2004 ൽ തുടങ്ങിയ കമ്പനിയുടെ 2012 വരെയുള്ള കണക്കുകൾ അറിയില്ല. 2012 ,2013, വർഷങ്ങളിൽ നഷ്ടത്തിലായിരുന്ന കമ്പനിക്കു 2014 -15 ൽ ഉണ്ടായ വിറ്റുവരവ് 50 ,000 രൂപയും, നേടിയ ലാഭമാകട്ടെ വെറും 18 ,700 രൂപയും. പക്ഷെ 2015 -16 ൽ കമ്പനിയുടെ വിറ്റുവരവ് (Note ദി പോയിന്റ് ) വിറ്റുവരവ് 80 കോടിരൂപയായി ഉയർന്നു. അതായതു ഈ 80 കോടി എന്നത് ലാഭം അല്ല. വിറ്റുവരവാണ്‌. പക്ഷെ സ്വാഭാവികമായും ഉയരുന്ന ചോദ്യം 2013 ,2014 കാലഘട്ടങ്ങളിൽ നഷ്ട്ടം രേഖപ്പെടുത്തിയ കമ്പനി, 2014 -15 ൽ അകെ വിറ്റുവരവ് 50000 രൂപ മാത്രമായിരുന്ന കമ്പനി ഒരു വര്ഷം കൊണ്ട് എങ്ങനെ ഇത്ര ഉയർന്ന അതായതു ഈ പറയുന്ന 16000 മടങ്ങു വർദ്ധനവ് വിറ്റുവരവിൽ നേടി എന്നതാണ്.
 
ഈ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയുന്ന ഒരേ ഒരാൾ അമിത് ഷായുടെ മകൻ മാത്രമാണ്. ഒരു ഗുജറാത്തിയോട് ഒരാളും കച്ചവടരഹസ്യങ്ങൾ ചോദിയ്ക്കാൻ മുതിരില്ല. അവന്റെ വളർച്ച അഭൂതമായിരിക്കും. സാധാരണക്കാരന്റെ ചിന്തകളല്ല കച്ചവടകാര്യത്തിൽ ഗുജറാത്തിയുടെ ചിന്ത എന്നത് ഏതെങ്കിലും ഒരു ഗുജറാത്തി കച്ചവടക്കാരനുമായി ഇടപെട്ടിട്ടുള്ളവർക്കു മനസിലാകും.നരേന്ദ്ര മോഡി സർക്കാർ ഉയർത്തുന്ന അഴിമതി രഹിത ഭരണത്തിന്റെ ശോഭകെടുത്തൻ ഇത്തരം ആരോപണങ്ങൾ തന്നെ ധാരാളം. ഉണ്ടയില്ലാ വെടിയായി ഉയർത്തുന്ന ആരോപണങ്ങൾ പലതും ചീറ്റിപോയ ചരിത്രമാണ് കണ്ടിട്ടുള്ളത്.
 
പക്ഷെ ഇവിടെ 100 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഈ വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമ സ്ഥാപനത്തിനെതിരെ കേസ് കൊടുത്തിട്ടുണ്ടെങ്കിലും ധാർമികമായ ഒരുപാടു ചോദ്യങ്ങൾക്കു ബിജെപി നേതൃത്വം ഉത്തരം പറഞ്ഞെ മതിയാകൂ. 2004 ൽ തുടങ്ങിയ കമ്പനിയുടെ ഇതുവരെയുള്ള കണക്കുകൾ പുറത്തുവിടണം. നഷ്ടത്തിലായിരുന്ന കമ്പനി 2015 -16 കാലയളവിൽ എങ്ങനെ ഇത്ര വിറ്റുവരവ് നേടി? ഒരു നല്ല ഓർഡർ വിദേശത്തുനിന്നു ലഭിച്ചാൽ ഉണ്ടാകുന്നതേ ഉളൂ ഈ 80 കോടി രൂപയുടെ കച്ചവടം എന്നത് വേറെകാര്യം. പക്ഷെ സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്നുപറയുന്നതുപോലെ ഈ കാര്യത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയെ സമീപിക്കും മുമ്പ് ചെയ്യേണ്ടിയിരുന്നത് കച്ചവടവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുകയായിരുന്നു.
 
രാഷ്ട്രീയമായി മുതലെടുക്കുന്ന കോൺഗ്രെസ്സുകാർ അഴിമതിക്കെതിരെ എന്ന പേരിൽ ബഹളം വെക്കുന്നതുകാണുമ്പോൾ ചിരിവരുന്നു. ചെത്തുകാരന്റെ മകനായി ജനിച്ചു ജീവിതത്തിൽ ഒരു ജോലിയും ചെയ്യാതെ കോടികൾ മുടക്കി മകനെ ഇംഗ്ലണ്ടിൽ അയച്ചു പഠിപ്പിച്ച നേതാവിന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റുകാരും ബിജെപി ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത് അവരുടെ പാപ്പരത്തമാണ്. പക്ഷെ ഈ ആരോപണങ്ങൾ തെറ്റാണെന്നു തെളിയിക്കേണ്ട ബാധ്യത ബിജെപി ക്കുണ്ട്. അഴിമതിക്കാര്യത്തിൽ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുപാർട്ടികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നു ഇന്ത്യൻ ജനതക്കറിയാം.
 
ബിജെപി നേതാക്കളെല്ലാം പുണ്യവാളന്മാരാണെന്നല്ല പറഞ്ഞുവരുന്നത്. അഴിമതിക്കാർ ബിജെപി യിലുമുണ്ട്.പക്ഷെ മോഡി സർക്കാരിന് ഒരു അഴിമതി വിരുദ്ധ പ്രതിച്ഛായയുണ്ട്. അതിനു ഭംഗം വരുത്തുന്ന എന്തും ജനങളുടെ വിശ്വാസ്യത ഇല്ലാതാക്കും, അത് വെറും ആരോപണങ്ങളാണെങ്കിൽ കൂടി. അതുകൊണ്ടു ഈ ആരോപങ്ങൾ തെറ്റാണെന്നു നിയമപരമായി തന്നെ തെളിയിക്കേണ്ട ബാധ്യത മറ്റാരേക്കാളും ബിജെപി ക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button