Latest NewsNewsInternational

അമേരിക്കയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി പാകിസ്ഥാന്‍

 

ഇസ്ലാമാബാദ്: ഭീകരവാദം സംബന്ധിച്ച് അമേരിക്കയുടെ നിരന്തരമായ മുന്നറിയിപ്പിനെ തുടര്‍ന്ന് പാകിസ്ഥാന്‍ അമേരിക്കയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഒരുങ്ങുന്നു. സൈനിക ആവശ്യങ്ങള്‍ക്കായി പാകിസ്ഥാന്‍ ഇനി മുതല്‍ അമേരിക്കയെ ആശ്രയിക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി വ്യക്തമാക്കി. . ഭീകരവാദങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന പോരാട്ടങ്ങള്‍ ഒരു നാള്‍ ലോകം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക ആവശ്യങ്ങള്‍ക്കായി ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കുമെന്നായിരുന്നു അമേരിക്കയുമായി സഹകരണം അവസാനിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം വിശദീകരിച്ചത്. നിലവില്‍ അമേരിക്കന്‍ യുദ്ധോപകരണങ്ങള്‍ ആണ് കൂടുതലും ഉപയോഗിക്കുന്നതെങ്കിലും ചൈനീസ്, യൂറോപ്യന്‍ ആയുധങ്ങളും പാകിസ്ഥാന്റെ പക്കലുണ്ട്.

കൂടാതെ റഷ്യയുടെ ഹെലികോപ്റ്ററുകള്‍ അടുത്തിടെ പാകിസ്ഥാന്‍ വാങ്ങുകയും ചെയ്തിരുന്നു. പ്രാദേശികവും ആഗോളവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കയുമായി സഹകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button