Latest NewsKeralaNews

അഞ്ചുവര്‍ഷത്തിന് മുമ്പ് പ്രണയിച്ച് നാടുവിട്ട 18 കാരനും 33 കാരിയും പിടിയില്‍

 

വളയം (കോഴിക്കോട്): പ്രണയം തലയ്ക്ക് പിടിച്ച് അഞ്ച് വര്‍ഷം മുമ്പ് നാടുവിട്ട 18 കാരനും 33കാരിയും ഒടുവില്‍ പൊലീസ് പിടിയിലായി. 2012 ജൂലായ് 18-നാണ് ഏറെ ദുരൂഹതകള്‍ ഉണര്‍ത്തി വാണിമേല്‍ പരപ്പുപാറ സ്വദേശി പതിനെട്ട് കാരനും കുങ്കന്‍ നിരവുമ്മലിലെ മുപ്പത്തിമൂന്നുകാരി യുവതിയും നാടുവിടുന്നത്.

പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇതോടെ കേസ് മരവിപ്പിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാറിത്താമസിച്ചുവരികയായിരുന്നു ഇവര്‍. കഴിഞ്ഞദിവസങ്ങളില്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ഇവരെ വളയം പോലീസ് പിടികൂടുകയായിരുന്നു.
വളയം അഡീ. എസ്. ഐ. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയ കമിതാക്കളെ കോടതിയില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button