CinemaMollywoodLatest NewsMovie SongsEntertainment

നിലപാട് വ്യക്തമാക്കി നടി രമ്യ നമ്പീശന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയ്ക്കൊപ്പം എന്ന് ആവര്‍ത്തിച്ച് രമ്യ നമ്പീശന്‍. കേസിന്റെ ആരംഭ ഘട്ടം മുതല്‍ നടിയ്ക്കൊപ്പം നില കൊണ്ട താരമാണ് രമ്യ. ഈ കേസില്‍ സത്യം പുറത്തു വരാന്‍ ഏതറ്റംവരെയും നടിയ്ക്കൊപ്പം ഉണ്ടാകുമെന്നും താരം ഒരു മാധ്യമത്തോട് പറഞ്ഞു. ഇനി ആര്‍ക്കും സമാനമായ കുറ്റകൃത്യം ചെയ്യാന്‍ തോന്നരുത്. അത്തരത്തിലുള്ള ഒരു ശിക്ഷ കുറ്റക്കാര്‍ക്ക് ലഭിക്കണം. അത്യന്തം ക്രൂരമായ ഈ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വ്വമാണെന്നും താരം പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെ കണക്കാക്കുന്നില്ല. നടിയ്ക്കൊപ്പം എന്നും നില കൊള്ളുമെന്നും രമ്യ വ്യക്തമാക്കി. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കണമെന്നും പറഞ്ഞ രമ്യ മലയാള സിനിമാ മേഖലയില്‍ ആദ്യമായി ആരംഭിച്ച വനിതാ കൂട്ടായ്മയിലെ ഒരംഗം കൂടിയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button