CinemaMollywoodLatest NewsMovie SongsEntertainment

പൃഥ്വിരാജ് ചിത്രത്തിന്റെ ചിത്രീകരണ പ്രശ്നങ്ങള്‍ പരിഹാരമായി..!

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടന്‍ പൃഥ്വിരാജിന്റെ ‘മൈ സ്റ്റോറി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പ്രതിസസന്ധി ആയിരുന്നു. നവാഗത സംവിധായിക റോഷ്നി ദിനകര്‍ ഒരുക്കുന്ന ചിത്രമാണ്‌ ‘മൈ സ്റ്റോറി. എന്നാല്‍ പൃഥ്വിരാജിന്റെ ഡേറ്റ് സംബന്ധിച്ച പ്രശ്നത്തെ തുടര്‍ന്ന് ചിത്രം പ്രതിസന്ധിയിലായിരുന്നു. ഇതിനെതിരെ പരാതിയുമായി സംവിധായിക രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്നു സംവിധായിക പറയുന്നു. ‘മൈ സ്റ്റോറി’ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 18ന് പുനരാരംഭിക്കും. ചിത്രത്തെ ബാധിച്ച പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായെന്നും ഷൂട്ടിങ് ജനുവരിയോടെ പൂര്‍ത്തിയാക്കുമെന്നും റോഷ്നി ദിനകര്‍ പറഞ്ഞു. കോസ്റ്റ്യൂം ഡിസൈനറായ റോഷ്നി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്.

പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി. ഇവരെ തന്നെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമായുള്ള ഡേറ്റ് ക്ലാഷാണ് മൈ സ്റ്റോറിയുടെ ചിത്രീകരണം പ്രതിസന്ധിയിലാക്കിയത്. ഇത് രണ്ടു ചിത്രങ്ങളുടെ ഡേറ്റുകള്‍ ക്ലാഷായതുകൊണ്ടുണ്ടായ പ്രശ്നമാണ്. അത് സിനിമാ മേഖലയില്‍ സ്വാഭാവികമാണ്. ഫിലിം ചേംബറിന്റെ ഇടപെടലിലൂടെ അക്കാര്യങ്ങള്‍ക്കെല്ലാം പരിഹാരമായിരിക്കുന്നു -റോഷ്നിഒരു മാധ്യമത്തോട് പ്രതികരിച്ചു

” രജപുത്ര രഞ്ജിത്തും അഞ്ജലി മേനോനും അവരുടെ ചിത്രത്തിന്റെ ഷെഡ്യൂള്‍ മാറ്റിവെക്കാന്‍ തയാറായതുകൊണ്ടാണ് എനിക്ക് ചിത്രീകരണം ആരംഭിക്കാന്‍ കഴിയുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. അവര്‍ക്കും പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കിയ ഫിലിം ചേംബറിനും നന്ദി” -റോഷ്നി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലും പോര്‍ച്ചുഗലിലുമായാണ് ബിഗ് ബജറ്റ് ചിത്രമായ മൈ സ്റ്റോറി ചിത്രീകരിക്കുന്നത്. പോര്‍ച്ചുഗലിലാണ് പ്രധാനമായും കഥ നടക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പോര്‍ച്ചുഗലില്‍ പൂര്‍ത്തിയാക്കിയിരുന്നു. മുക്കാല്‍ ഭാഗത്തോളം ചിത്രീകരണം പൂര്‍ത്തിയായ ശേഷമാണ് പൃഥ്വിരാജിന്റെ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ചിത്രീകരണം പ്രതിസന്ധിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button