Latest NewsIndiaNews

ആര്‍.എസ്.എസിനു സ്ത്രീവിരുദ്ധ സമീപനമെന്നു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:  ആര്‍.എസ്.എസിനു സ്ത്രീവിരുദ്ധ സമീപനമെന്ന ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എത്ര സ്ത്രീകളാണ് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നത് എന്നു രാഹുല്‍ ഗാന്ധി ചോദിച്ചു. ആര്‍.എസ്.എസിലും ബിജെപിയിലും സ്ത്രീവിവേചനമുണ്ട്. ആര്‍എസ്എസിന്റെ ശാഖയില്‍ എപ്പോഴെങ്കിലും സ്ത്രീകളെ കണ്ടിട്ടുണ്ടോ. സ്ത്രീകളെ ആര്‍.എസ്.എസിന്റെ യൂണിഫോമില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ സമീപനം സ്ത്രീകളെ നിശബ്ദരാക്കുന്ന രീതിയിലുള്ളതാണ്. ഗുജറാത്തിലെ അകോട്ടയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button