KeralaLatest NewsNews

സംസ്ഥാന സര്‍ക്കാരിനു തീവ്രവാദത്തോട് മൃദുസമീപനമാണെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിനു തീവ്രവാദത്തോട് മൃദുസമീപനമാണെന്നു കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. എന്തിനാണ് കേരളം ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം നടത്തുന്നതിനെ എതിര്‍ക്കുന്നത്. ഹാദിയ കേസില്‍ വിധിയുണ്ടായതിന് പിന്നാലെ ഹൈക്കോടതിയിലേക്ക് ജാഥ നടന്നിരുന്നു. ഈ സംഭവത്തില്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്രമന്ത്രി ആരാഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.

കേരള സര്‍ക്കാര്‍ ലൗ ജിഹാദ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നു. സിപിഐഎമ്മിന്റെ തീവ്രവാദ ബന്ധം വ്യക്തമാക്കുന്ന പ്രവൃത്തിയായിരുന്നു മഅദനിയുമായി വേദി പങ്കിട്ടത്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തിയാണ് സിപിഎം നിശബ്ദരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button