Latest NewsNewsInternational

നാല് ഉത്തരകൊറിയന്‍ കപ്പലുകള്‍ അടുപ്പിക്കരുതെന്ന് യുഎന്‍

ജനീവ: അംഗരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎന്‍. നാല് ഉത്തരകൊറിയന്‍ ചരക്കു കപ്പലുകളെ അടുപ്പിക്കരുതെന്ന് യുഎന്‍ പറയുന്നു. ഉത്തര കൊറിയയിലേക്കും അവിടെ നിന്നും നിരോധിക്കപ്പെട്ട വസ്തുക്കളുമായി പുറപ്പെട്ട കപ്പലുകളാണ് ഇവയൊക്കെ.

ചരിത്രത്തിലാദ്യമായാണ് ഉത്തര കൊറിയന്‍ കപ്പലുകള്‍ക്ക് യുഎന്‍ രക്ഷാസമിതി വിലക്കേര്‍പ്പെടുത്തുന്നത്. ഉത്തര കൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നിരീക്ഷിക്കാന്‍ യുഎന്‍ നിയോഗിച്ചിട്ടുള്ള സമിതിയുടെ തലവന്‍ ഹ്യൂഗ് ഗ്രിഫിത്സ് ആണ് ഇക്കാര്യം അറിയിച്ചത്. യുഎന്നിന്റെ വിലക്ക് മറികടന്ന് അണുപരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും ഉത്തരകൊറിയ തുടരുന്ന സാഹചര്യത്തിലാണ് കപ്പലുകള്‍ക്ക് വിലക്ക്.

ഉപരോധ പ്രകാരം വിലക്കിയ പല ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ ഉത്തരകൊറിയ ശ്രമിച്ചിരുന്നു. പെട്രെല്‍ 8, ഹാവോ ഫാന്‍ 6, ടോങ് സാന്‍ 2, ജീ ഷുന്‍ എന്നീ കപ്പലുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button