Latest NewsFootballSports

 പ്രീ​ക്വാ​ർ​ട്ട​റി​ൽ കടന്ന് ബ്ര​സീ​ലും ഇ​റാ​നും

കൊ​ച്ചി: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഗ്രൂപ്പ് സി ഗ്രൂപ്പ് ഡി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇടം നേടി ബ്ര​സീ​ലും ഇ​റാ​നും. കൊച്ചിയിൽ നടന്ന മത്സരത്തിൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ഉ​ത്ത​ര​കൊ​റി​യ​യെ പരാജയപ്പെടുത്തിയാണ് ബ്രസീൽ പ്രീക്വാർട്ടറിൽ കടന്നത്. ആ​ദ്യ പ​കു​തി​യി​ൽ ശക്‌തമായ പ്രകടനം ഉത്തരകൊറിയ കാഴ്ച വെച്ചെങ്കിലും ​രണ്ടാം പ​കു​തി​യി​ൽ ലി​ങ്ക​ണും പൗ​ളീ​ഞ്ഞോ​യുമാണ് ബ്ര​സീ​ലിന്റെ വിജയ ഗോളുകൾ സ്വന്തമാക്കിയത്.

ഗ്രൂപ്പ് സി വിഭാഗത്തിൽ ഗോൾ മഴ തീർത്താണ് ഇ​റാ​ൻ പ്രീക്വാ​ർ​ട്ട​റി​ൽ കടന്നത്. എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ജർമനിയെ പരാജപ്പെടുത്തുകയായിരുന്നു. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ യൂനസ് നേടിയ ഇരട്ട ഗോളാണ് ഇറാനെ വിജത്തിലേക്ക് നയിച്ചത്. അ​ല​യാ​ർ സ​യ്ദ് (49), വാ​ഹി​ദ് നാം​ദ​രി (75) എ​ന്നി​വ​ർ കൂടി ഗോൾ നേടിയതോടെ ഇറാൻ വിജയം ഉറപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button