Latest NewsNewsLife Style

ജോലിയും മാനസികാരോഗ്യവും ; അറിയേണ്ട കാര്യങ്ങള്‍

കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പവും സ്‌നേഹവും പരിഗണനയും പോലെതന്നെ പ്രധാനമാണു ജോലി നല്‍കുന്ന സംതൃപ്തിയുള്‍പ്പെടെയുള്ള കാര്യങ്ങളും. ജോലിയുടെ പിരിമുറുക്കം പേറുമ്പോള്‍ മാനസികാരോഗ്യം ഇടറിവീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ചെയ്യുന്ന ജോലി ഇഷ്ടപ്പെട്ടു ചെയ്യുക, കഷ്ടപ്പെട്ടു ചെയ്യരുത്. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും വേണം. ആഗ്രഹിച്ച ജോലിതന്നെ പലപ്പോഴും ലഭിക്കണമെന്നില്ല. പക്ഷേ, അതോര്‍ത്തു വിഷമിച്ചുകൊണ്ടിരുന്നാല്‍ സന്തോഷം കൈവിട്ടുപോകും. അതേസമയം, അമിതമായ ജോലി ആഭിമുഖ്യവും അടിമത്തവും വേണ്ട.

ജീവിതവും ജോലിയും സന്തുലിതമായി കൊണ്ടുപോകാന്‍ പഠിക്കുക. ജോലിസ്ഥലത്തെ ചിരിയും തമാശയും അമളിയുമൊക്കെ ആസ്വദിക്കുക, പങ്കുവയ്ക്കുക, ഓര്‍ത്തു ചിരിക്കുക. ഇതെല്ലാം പിരിമുറുക്കം കുറയ്ക്കാനുള്ള മരുന്നാണ്.

സഹപ്രവര്‍ത്തകരുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിക്കുക. ഇവരുടെ കുടുംബവുമായി തങ്ങളുടെ കുടുംബത്തെ പരിചയപ്പെടുത്തുക, സുഹൃദ്ബന്ധം വളര്‍ത്തുക.

ജോലിയാണ്, തിരക്കാണ് തുടങ്ങിയ ന്യായീകരണങ്ങള്‍ നിരത്തി ആരോഗ്യം മറക്കരുത്. വ്യായാമത്തിനു സമയം കണ്ടെത്തണം. യോഗ ചെയ്യാം, ധ്യാനിക്കാം, ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കാം.

കുടുംബവുമായുള്ള യാത്രകളും ഒരുമിച്ചുള്ള പരിപാടികളും കഴിവതും ഒഴിവാക്കരുത്.

കഴിവുകള്‍ നശിപ്പിച്ചുകളയരുത്. പാട്ടോ നൃത്തമോ ഉപകരണ സംഗീതമോ കായിക വിനോദമോ എന്തായാലും അതിനെ പ്രോല്‍സാഹിപ്പിക്കാനും സമയം കണ്ടെത്താം.

പ്രകൃതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സമയമുണ്ടാകണം. പ്രകൃതി ഏറ്റവും വലിയ ഔഷധമാണല്ലോ.

ഉറക്കത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button