Latest NewsNewsLife Style

പ്രായം കുറയ്ക്കാൻ ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ഉപയോഗിക്കുന്നതിലൂടെ അകാല വാര്‍ദ്ധക്യവും വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങളും ഇല്ലാതാവുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ പല തരത്തിലുള്ള ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. ഇത് ദിവസവും കുടിച്ചാല്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു.

കൈകാല്‍ മുട്ടുകള്‍ക്ക് ബലം നല്‍കുന്നതിന് ഗ്രീന്‍ ടീ സഹായിക്കുന്നു. ഇതിലുള്ള ഫ്‌ളവനോയ്ഡുകളാണ് ഇതിന് സഹായിക്കുന്നത്. ഇത് ആര്‍ത്രൈറ്റിസ് സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.നല്ലൊരു ആന്റി ഓക്‌സിഡന്റ് മോയ്‌സ്ചുറൈസര്‍ ആണ് ഗ്രീന്‍ ടീ. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ക്ലീന്‍ ചെയ്യുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഇത് സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. കൊളാജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു. ചര്‍മ്മത്തിന് ഉറപ്പും ഇലാസ്തികതയും നല്‍കി ചെറുപ്പമായിരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കൊളാജന്‍. ഇത് ഗ്രീന്‍ ടീ കഴിക്കുന്നതിലൂടെ അകാല വാര്‍ദ്ധക്യത്തില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നു.

ചര്‍മ്മ കോശങ്ങള്‍ക്ക് ആരോഗ്യം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ കഴിക്കുന്നത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close