Latest NewsKeralaEditorialPrathikarana Vedhi

മനുഷ്യസ്നേഹിയായ ഒരു പുരോഹിതന്റെ വാക്കുകൾ വിലപ്പെട്ടത് ; ഹർത്താലുകളോട് എങ്ങനെ പ്രതികരിക്കണമെന്ന ഉപദേശവുമായി ഒരു വീഡിയോ

ഈ വർഷം കേരളത്തിൽ 100 ഹർത്താലുകൾ നടത്തിയെന്നാണ് കണക്കുകൾ ചൂണ്ടി കാട്ടുന്നത്.ജനങ്ങളുടെ പേരിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പാർട്ടികൾ തമ്മിലുള്ള പോരാട്ടത്തിന്റെ പേരിലും ഓരോ പാർട്ടികളും ഹർത്താലുകൾ പ്രഖ്യാപിക്കുന്നു. ഇതിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ അവർ മറക്കുന്നു. ജങ്ങൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടവർ ജനദ്രോഹ നടപടികൾ സ്വീകരിക്കുന്ന ഒരു സമീപനമാണ് പലപ്പോഴും കണ്ടു വരുന്നത്.

എന്തിനാണ് ഹർത്താൽ? എന്തിനു വേണ്ടിയാണ് ഹർത്താൽ? ജനസംരക്ഷണ നയങ്ങൾക്ക് വേണ്ടിയാണ് ഹർത്താൽ എങ്കിൽ അത് വേണ്ട. അല്ലാതെ തന്നെ ഇത്തരം നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഒരുപാട് വഴികളുണ്ട്. ഇത്തരത്തിൽ ഹർത്താലുകൾക്കെതിരെ എങ്ങനെ പ്രതികരിക്കണമെന്ന ഉപദേശവുമായി മനുഷ്യസ്നേഹിയായ ഒരു പുരോഹിതന്റെ വാക്കുകൾ നിറയുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്.

ഇന്ന് ഈ ഹർത്താൽ ദിനത്തിൽ  “I Challange harthaal” എന്ന പേരിൽ ഒരു ഗ്ലോബൽ ക്യാമ്പയിൻ ആണ് ഇദ്ദേഹം ആഹ്വാനം ചെയുന്നത്. ജാഥകളില്ലാതെ മുദ്രാ വാക്യ വിളികളില്ലാതെ, പ്രകോപനങ്ങളില്ലാതെ ഗാന്ധി സ്വീകരിച്ച അഹിംസ മാർഗത്തിലൂടെ വലിപ്പ ചെറുപ്പമില്ലാതെ ഹർത്താലിൽനെതിരെ പ്രതികരിക്കണമെന്ന് പുരോഹിതൻ ആവശ്യപെടുന്നു. അഹിംസയിലൂടെ ഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി എടുക്കാൻ സാധിച്ചെങ്കിൽ. പല പ്രതിഷേധങ്ങളും ആക്രണമണം ഒഴിവാക്കി അത്തരത്തിൽ ആയിക്കൂടാ എന്നും ഈ വീഡിയോ ചിന്തിപ്പിക്കുന്നു.

പുരോഹിതന്റെ വാക്കുകൾ കേൾക്കുവാൻ വീഡിയോ കാണുക ;

shortlink

Related Articles

Post Your Comments

Related Articles


Back to top button