Latest NewsNewsInternational

ചാവേറാക്രമണം; 43 സൈനികര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈനികത്താവളത്തിനു നേരെ ചാവേറാക്രമണം.ആക്രമണത്തിൽ 43 സൈനികര്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചയോടെ കാണ്ഡഹാര്‍ പ്രവിശ്യയിലെ സൈനികത്താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്.

സൈനികത്താവളത്തിന്റെ കോപൗണ്ടിനുള്ളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ പ്രതിരോധ വകുപ്പ് വക്താവ് ദൗലത്ത് വാസിരി പ്രതികരിച്ചു. രണ്ട് സൈനികര്‍ മാത്രമാണ് ആക്രമണത്തില്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടത്, ഒമ്പതോളം സൈനികര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും വാസിരി പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൈനിക ക്യാമ്പ് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തില്‍ പത്ത് തീവ്രവാദികളെ വധിച്ചുവെന്നും സൈനിക വക്താക്കള്‍ പ്രതികരിച്ചു. താലിബാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ 60സൈനികര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ പുറത്തു വിട്ട സന്ദേശത്തില്‍ അവകാശപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button