Latest NewsNewsFootballSports

അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ഇവര്‍ ഏറ്റുമുട്ടും

അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ സ്‌പെയിന്‍  ഇംഗ്ലണ്ടിനെ നേരിടും. ശനിയാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ജയിക്കുന്നവര്‍ കൗമര ഫുട്‌ബോളിന്റെ ചാമ്പ്യന്‍മാരായി മാറും. ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് നേടുന്ന ടീമിനാണ് അറിയാനാണ് കായിക പ്രേമികളുടെ കാത്തിരിപ്പ്.സെമിയില്‍ മാലിയെ ഒന്നിനു എതിരെ മൂന്നു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തോല്‍പ്പിച്ചത്. രണ്ടാം സെമിയിലായിരുന്നു സ്‌പെയിന്‍ വിജയം നേടിയത്.

ബ്ര​സീ​ലിനെ തോൽപ്പിച്ചാണ് ഇം​ഗ്ല​ണ്ട് ഫെെനലിൽ പ്രവേശിച്ചത്. കോ​ൽ​ക്ക​ത്ത​യി​ലെ സാ​ൾ​ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തിലാണ് ഇം​ഗ്ലീ​ഷ് കൗ​മാ​രപടയുടെ ത്രസിപ്പിക്കുന്ന വിജയം. ഇം​ഗ്ല​ണ്ട് മത്സരത്തിൽ മൂന്നു ഗോളുകളാണ് സ്വന്തമാക്കിയത്. ഇവ മൂന്നും സ്വന്തമാക്കിയത് റ​യാ​ൻ ബ്രെ​വ​സ്റ്റ​റി​നാണ്. മത്സരത്തിൽ ഒരു ഗോൾ മാത്രമായിരുന്നു ബ്ര​സീ​ലി​ന്റെ സമ്പാദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button