KeralaLatest NewsNews

ജിഷ കൊലക്കേസില്‍ പുറം ലോകമറിയാത്ത ആ സത്യം ബന്ധുക്കൾ തന്നെ വെളിപ്പെടുത്തുന്നു

ജിഷയുടെ മൃതദേഹം വളരെപ്പെട്ടെന്ന് ദഹിപ്പിച്ചത് എന്തിനാണെന്നുള്ള ചോദ്യം ആദ്യം മുതലേ ഉയർന്ന് വന്നിരുന്നു. ഇപ്പോൾ അതിന്റെ പിന്നിലുള്ള സത്യം ബന്ധുക്കൾ തന്നെ വെളിപ്പെടുത്തുകയാണ്. ജിഷയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ പൂജാ സാധനങ്ങള്‍ വാങ്ങിവെച്ചിരുന്നുവെന്നാണ് ഒരു ബന്ധു വ്യക്തമാക്കുന്നത്. ജിഷയുടെ സംസ്‌കാരം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് സാധനങ്ങൾ എടുത്ത് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

മൃതദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലൻസിൽ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോള്‍ പാപ്പുവിന്റെ സഹോദരന്‍ അയ്യപ്പന്‍കുട്ടിയായിരുന്നു കൂടെ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ തന്റെ കൈയ്യിൽ ഉണ്ടായിരുന്നത് ആകെ മുപ്പത് രൂപയായിരുന്നുവെന്ന് അയ്യപ്പൻകുട്ടി വ്യക്തമാക്കി. ആറുമണിക്ക് ശേഷം മരണാനന്തര ചടങ്ങുകള്‍ക്കായി തങ്ങളുടെ മതവിഭാഗത്തിലെ കര്‍മ്മി എത്താറില്ലെന്ന് അറിഞ്ഞതോടെ എന്ത് ചെയ്യണമെന്നുള്ള ചിന്തയിലായിരുന്നു ബന്ധുക്കൾ. മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കാനുള്ള പണംമുടക്കാന്‍ ആരും മുന്നോട്ടുവരാത്തതിനെ തുടർന്ന് മൃതദ്ദേഹം ഉടന്‍ ദഹിപ്പിക്കാമെന്ന നിലപാടിലേക്ക് ബന്ധുക്കള്‍ എത്തിച്ചേരുകയായിരുന്നു.

പിന്നീട് മൃതദേഹവുമായി അശമന്നൂര്‍ പഞ്ചായത്തിലെ മലമുറി പൊതു ശ്മശാനത്തിലെത്തിയപ്പോള്‍ പോലീസിന്റെ അനുമതി പത്രം ഉണ്ടെങ്കിലെ സംസ്‌കാരം നടത്തു എന്ന് നടത്തിപ്പുകാരന്‍ വ്യക്തമാക്കി. സഹോദരിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ കഴിയാത്തതില്‍ തനിക്കും മാതാവിനും ഇന്നും വിഷമമുണ്ടെന്നും അന്നത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യത്തിന്റെ കൂടി ശ്രമഫലമായി ഏഴാം ദിനത്തില്‍ മകനെക്കൊണ്ട് ആത്മശാന്തിക്കായി പൂജകള്‍ നടത്താനായത് മാത്രമാണ് ആശ്വാസം പകരുന്നതെന്നും ജിഷയുടെ സഹോദരി ദീപ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button