KeralaLatest NewsNews

എസ്‌എഫ്‌ഐയുടെ കോട്ടയിൽ തിളക്കമാർന്ന വിജയവുമായി എബിവിപി

തിരുവനന്തപുരം : പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിംഗ് കോളേജിൽ എബിവിപിക്ക് വിജയം. മത്സരിച്ച ഒരു സീറ്റിലാണ് എബിവിപി ജയിച്ചത്. ഓട്ടോമൊബൈൽ അസോസിയേഷൻ പ്രതിനിധിയായി ആണ് എബിവിപി സ്ഥാനാർത്ഥി വിജയിച്ചത്. സിദ്ധാർത്ഥ് വി എസ് ആണ് എബിവിപിക്കു വേണ്ടി വിജയം നേടിയത്. ജനറൽ സീറ്റുകളിൽ നാലെണ്ണത്തിൽ മൂന്നിലും എസ്‌എഫ്‌ഐ പരാജയപ്പെട്ടു. സ്വതന്തരാണ് ഈ സീറ്റുകൾ നേടിയത്.

എസ്‌എഫ്‌ഐയുടെ കോട്ടയായ എസ്‌സി‌റ്റിയിൽ ആദ്യമായാണ് എബിവിപി വിജയിക്കുന്നത് . കഴിഞ്ഞ വർഷം രണ്ട് സ്ഥാനങ്ങളിൽ കെ എസ് യു ജയിച്ചുവെന്നതൊഴിച്ചാൽ ഇതുവരെ എസ് എഫ് ഐ മാത്രമായിരുന്നു ജയിച്ചിരുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button