KeralaLatest NewsNews

സമർപ്പിച്ചത് സരിത റിപ്പോർട്ടോ, സോളർ റിപ്പോർട്ടോ? ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സർക്കാരിന്റെ ഇടപെടൽ സോളർ കമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കമ്മിഷൻ സഭയിൽ വച്ച റിപ്പോർട്ടിലെ നാലു വാല്യത്തിൽ ഒരു ബുക്കിൽ ഒപ്പിട്ടിരുന്നില്ല. കമ്മിഷൻ എല്ലാ പുസ്തകത്തിലും ഒപ്പിടേണ്ടതാണ്. ഇതെന്തു കൊണ്ടാണെന്ന് ഉമ്മൻ ചാണ്ടി ചോദിച്ചു.

പല സംശയങ്ങളും റിപ്പോർട്ടിനെക്കുറിച്ച് ഉണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഒട്ടും സുതാര്യമല്ല റിപ്പോർട്ട്. അറിയേണ്ട സർക്കാർ വകുപ്പുകൾ പോലും അറിയാതെയാണ് റിപ്പോർട്ട് രഹസ്യമാക്കി വച്ചത്. യുഡിഎഫ് നേതാക്കൾ തലയിൽ മുണ്ടിട്ടു നടക്കണമെന്ന് പറയുന്നവർ എന്തിനാണ് റിപ്പോർട്ട് ഇത്ര രഹസ്യമാക്കി വച്ചത്?

മുഖ്യമന്ത്രി സഭയിൽ എഴുതി തയാറാക്കിയ കുറിപ്പാണ് വായിച്ചത്. ഇത്ര ധൃതി പിടിച്ച് മുഖ്യമന്ത്രി പറയാനുണ്ടായ സാഹചര്യമെന്താണ്? ഇതിനെയാണ് നിയമസഭയിൽ പ്രതിപക്ഷം ചോദ്യം ചെയ്തത്. കാബിനറ്റ് തീരുമാനിച്ചു എന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കേസെടുത്ത് അന്വേഷിക്കും എന്നും പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞദിവസം പറഞ്ഞത് അന്വേഷിച്ച് തെളിവുണ്ടെങ്കിൽ കേസെടുക്കും എന്നാണ്. എന്തിനാണ് ഇങ്ങനെ മാറ്റിപ്പറയുന്നത്?

shortlink

Related Articles

Post Your Comments

Related Articles


Back to top button