Uncategorized

ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച വി​വാദത്തില്‍ : മന്ത്രി രാജിവെച്ചു

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ് കാ​ബി​ന​റ്റ് മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു. ഇ​സ്ര​യേ​ല്‍ അ​ധി​കൃ​ത​രു​മാ​യി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യതിനെ തുടര്‍ന്നാണ് രാജി. കെ​നി​യ​ൻ പ​ര്യ​ട​ന​ത്തി​നു​പോ​യ പ്രീ​തി പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം യാ​ത്ര വെ​ട്ടി​ച്ചു​രു​ക്കി ല​ണ്ട​നി​ൽ തി​രി​ച്ചെ​ത്തി​യ ഉ​ട​നെ രാ​ജി സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗോ​ലാ​ൻ കു​ന്നു​ക​ളി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​സ്രേ​ലി സൈ​ന്യ​ത്തി​ന് ഫ​ണ്ടു ല​ഭ്യ​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചാ​യി​രു​ന്നു പ്രീ​തി ച​ർ​ച്ച ന​ട​ത്തി​യ​തെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ​കെ 12 ത​വ​ണ​യാ​ണ് ബ്രി​ട്ടീ​ഷ് വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ക്കാ​തെ പ്രീ​തി ഇ​സ്രേ​ലി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന് ഓ​ഗ​സ്റ്റി​ൽ ഇ​സ്ര​യേ​ലി​ൽ പോ​യ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളു​മാ​യി പ്രീ​തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയിരുന്നു. കൂ​ടി​ക്കാ​ഴ്ച​യു​ടെ വി​വ​രം ഫോ​റി​ൻ ഓ​ഫീ​സി​നെ​യോ ഇ​സ്ര​യേ​ലി​ലു​ള്ള ബ്രി​ട്ടീ​ഷ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ​യോ അ​റി​യി​ച്ചി​ല്ല. ഇതേ​ച്ചൊ​ല്ലി പാ​ർ​ല​മെന്റില്‍ ബ​ഹ​ളം ന​ട​ന്നു. കൂ​ടി​ക്കാ​ഴ്ച വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ്രീ​തി മാ​പ്പു പ​റ​ഞ്ഞു. ഓ​ഗ​സ്റ്റി​ലെ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം ന്യൂ​യോ​ർ​ക്കി​ലും ല​ണ്ട​നി​ലും ഇ​സ്രേ​ലി നേ​താ​ക്ക​ളു​മാ​യി പ്രീ​തി വീ​ണ്ടും ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് വ്യ​ക്ത​മാ​യ​താ​ണ് ഇ​പ്പോ​ൾ അ​വ​ർ​ക്ക് വി​ന​യാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button