KeralaLatest NewsNews

ഒരാളുടെ ബ്ലാക്ക് മെയ്‍ലിങ്ങിനു വിധേയനായതിൽ ദുഃഖം; ഉമ്മൻചാണ്ടി

തിരുവനന്തപുരം: ‘ബ്ലാക്ക് മെയ്ൽ’ ചെയ്യാൻ ഒരുപാടു പേർ ശ്രമിച്ചിട്ടുണ്ടെന്നും പക്ഷെ അതിൽ ഒരാൾക്കു വിധേയനായതിൽ ദുഃഖമുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ അതാരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

‘ ഒരാളുടെ ബ്ലാക്ക് മെയ്‌ലിങ്ങിനു ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് വഴങ്ങേണ്ടിവന്നത്. കമ്മിഷനെ നിയമിച്ചത് അബദ്ധമായി തോന്നിയിട്ടില്ല. എന്നാൽ മറ്റു ചില കാര്യങ്ങൾ അബദ്ധമായോ എന്നു സംശയമുണ്ട്. ഇപ്പോൾ അതെന്താണെന്ന് പറയുന്നില്ല. ആരുടെയും കാലു പിടിക്കാനില്ല. അന്തിമ തീരുമാനം വരുമ്പോൾ ജനങ്ങൾക്കു മുന്നിൽ തല ഉയർത്തി നിൽക്കുക ഞാനായിരിക്കുമെന്ന്’ ഉമ്മൻചാണ്ടി പറഞ്ഞു.

‘ഒരു നടപടിയെയും ഭയപ്പെടുന്നില്ലെന്നും എനിക്കോ മറ്റുള്ളവർക്കോ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇതുവരെ അഴിമതി ആരോപണത്തിനോ ലൈംഗികാരോപണത്തിനോ ഇടവരുത്തിയിട്ടില്ല. അഥവാ ഉണ്ടെങ്കിൽ ജനങ്ങൾ പണ്ടേ മനസ്സിലാക്കുമായിരുന്നു. ആക്ഷേപത്തിൽ ഒരു ശതമാനമെങ്കിലും കഴമ്പുണ്ടെങ്കിൽ പിന്നെ പൊതു ജീവിതത്തിൽ ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button