KeralaLatest NewsNews

ഭാഗ്യദേവത കനിഞ്ഞു : രണ്ടു തവണ ലോട്ടറിയിൽ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാൻ : കൂടാതെ ആശ്വാസ സമ്മാനങ്ങളും

അമ്പലപ്പുഴ: എടുക്കുന്ന ലോട്ടറികളിൽ ഭാഗ്യം കടാക്ഷിച്ചു  മുൻ വൈദ്യുതി ബോര്‍ഡില്‍ ഓവര്‍സിയർ. തകഴി പടഹാരം ലക്ഷ്മി ഗോകുലത്തില്‍ മനോഹരനാണ് ഈ അപൂർവ്വ ഭാഗ്യം. 2016 ഫെബ്രുവരിയിലാണ് പൗര്‍ണമി ലോട്ടറിയുടെ 65 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.

ഇത്തവണ എടുത്ത സംസ്ഥാന ഭാഗ്യക്കുറി നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയും മനോഹരൻ തേടിയെത്തിയിരിക്കുകയാണ്. ഇതേ നമ്പരുള്ള മറ്റ് 10 സീരിയല്‍ നമ്പരുമെടുത്തതിനാല്‍ ആശ്വാസ സമ്മാനമായി ഓരോ ടിക്കറ്റിനും പതിനായിരം രൂപ വീതം വേറെയും കിട്ടും.

അമ്പലപ്പുഴ പടിഞ്ഞാറെ നടയിലെ ശ്രീവത്സം ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് 12 വര്‍ഷമായി മനോഹരന്‍ മുടങ്ങാതെ ടിക്കറ്റെടുക്കുന്നത്. അയ്യായിരം രൂപയ്ക്കു വരെ ഇഷ്ട നമ്പറുകളിൽ ടിക്കറ്റെടുക്കാറുണ്ട്. 2009 ല്‍ ആണ് മനോഹരന്‍ വിരമിച്ചത്. ഭാര്യ വനജ, മക്കൾ സജിത്ത്, ലക്ഷ്മി.

shortlink

Related Articles

Post Your Comments

Related Articles


Back to top button