KeralaLatest NewsNews

എ ബി വി പിക്കാർക്ക് സ്വാഗതമോതി റയിൽവെ അനൗൺസ്‌മെന്റ്

പ്രതീകാത്മക ചിത്രം :

തിരുവനന്തപുരം: ഇന്ന് തലസ്ഥാനത്ത് നടക്കുന്ന എബിവിപി റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സ്വാഗതവും വേണ്ട നിർദ്ദേശങ്ങളും നൽകി റയിൽവെ അനൗൺസ്‌മെന്റ്. ഓരോ ട്രെയിന്‍ വന്നുപോകുമ്പോഴും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലുമടക്കം സ്വാഗതം നേർന്നു. റാലിയില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യന്‍ സംസ്​ഥാനങ്ങളില്‍നിന്ന് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച മുതൽ തലസ്ഥാനത്തുണ്ട്.

ഇവര്‍ക്കായി സ്റ്റേഷ​നില്‍ മൂന്ന്​ കൗണ്ടറുകള്‍ സംഘാടകള്‍ ഒരുക്കിയിരുന്നു. പ്രവര്‍ത്തകര്‍ക്കുവേണ്ട നിര്‍ദേശങ്ങളും അനൗണ്‍സ്മെന്‍റിന്‍റെ ഭാഗമായി ഉണ്ടായിരുന്നു. ഔദ്യോഗിക അറിയിപ്പുകള്‍ക്ക് പുറമെ ഏജന്‍സിവഴി ലഭിക്കുന്ന പരസ്യങ്ങള്‍ ഡിവിഷന്‍ അധികൃതരുടെ അനുമതിയോടെ നിശ്ചിത സമയത്തേക്ക് നല്‍കാറുണ്ട്.

എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികൾ സംബന്ധിച്ച അറിയിപ്പുണ്ടാകുന്നത് ഇതാദ്യമാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍നിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നതിനിടെയാണ് പ്രവര്‍ത്തകരെ തലസ്​ഥാനത്തേക്ക് സ്വാഗതം ചെയ്തുള്ള സന്ദേശവും വന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button