Latest NewsNewsInternational

എണ്ണ പൈപ്പ് ലൈനില്‍ വന്‍ തീപിടുത്തം

ബഹ്റൈനില്‍ എണ്ണ പൈപ്പ് ലൈനിലുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണ വിധേയമാക്കി. വ്യാഴാഴ്ച രാത്രി തലസ്ഥാനമായ മനാമയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ബുരി ഗ്രാമത്തിലാണ് തീപിടുത്തമുണ്ടായത്.മണിക്കൂറുകള്‍ പണിപ്പെട്ട് ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. .തീപിടുത്തത്തെ തുടര്‍ന്ന് പൈപ്പ്ലൈന്‍ വഴിയുള്ള എണ്ണ പ്രവാഹം ബഹ്റൈന്‍ പെട്രോളിയം കമ്പനി നിര്‍ത്തിവെച്ചു. പ്രതിനിദം 2.30 ലക്ഷം ബാരല്‍ എണ്ണയാണ് ബഹ്റൈനില്‍ ഈ പൈപ്പ്ലൈന്‍ വഴി എത്തുന്നത്. തീപിടുത്തത്തില്‍ ആളാപായമില്ല. വീടുകളില്‍ നിന്നും ഒഴിപ്പിച്ച താമസക്കാര്‍ക്ക് നോര്‍തേണ്‍ ഗവര്‍ണറേറ്റ് പൊലിസ് താല്‍ക്കാലിക താമസമൊരുക്കിയിരുന്നു. പൈപ്പ് ലൈന്‍ ശീതീകരണ പ്രക്രിയ പൂർത്തിയായതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ഭീകരര്‍ നടത്തിയ അട്ടിമറിയാണെന്നതിന് തെളിവുകള്‍ ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ താറുമാറാക്കാന്‍ ലക്ഷ്യമിട്ട് ഭീകരര്‍ നടത്തിയ വിധ്വംസക പ്രവര്‍ത്തനമാണിതെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button