Latest NewsNewsIndia

മുന്‍ ഇ​ന്ത്യ​ൻ ക്രി​ക്കറ്റ് താരം അന്തരിച്ചു

ചെ​ന്നൈ: മു​ൻ ഇ​ന്ത്യ​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ് താ​രം എ.​ജി.​മി​ൽ​ഖാ സിം​ഗ്(75) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തം മൂ​ലം ചെ​ന്നൈ​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. 1959-62 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ജ​ഴ്സി അ​ണി​ഞ്ഞ മി​ൽ​ഖാ ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ൻ, ഇം​ഗ്ല​ണ്ട് എ​ന്നീ ടീ​മു​ക​ൾ​ക്കെ​തി​രെ നാ​ലു ടെ​സ്റ്റ് മ​ൽ​സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.

ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ ത​മി​ഴ്നാ​ടി​ന് വേ​ണ്ടി ക​ളി​ച്ച മി​ൽ​ഖാ എ​ട്ടു സെ​ഞ്ചു​റി അ​ട​ക്കം 4,324 ​റ​ൺ​സും നേ​ടി. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. 1961-62 കാ​ല​ത്ത് ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ഒ​രു ടെ​സ്റ്റി​ൽ ഇ​രു​വ​രും ഒ​രു​മി​ച്ച് ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്കാ​നി​റ​ങ്ങി​യി​ട്ടു​ണ്ട്. മി​ൽ​ഖ​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ൻ കൃ​പാ​ൽ സിം​ഗും ഇ​ന്ത്യ​ൻ താ​ര​മാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button