KeralaLatest NewsNews

പ്ലാസ്റ്റിക് കവറുകൾ തുടച്ചുനീക്കാൻ പുതിയ നീക്കവുമായി കോർപറേഷൻ

പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി കോർപറേഷൻ പുതിയ വഴികളുമായി രംഗത്ത്. സാധനങ്ങൾ പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗ ശേഷം വലിച്ചെറിയുന്ന സാഹചര്യത്തിന് തടയിടാനാണ് ഇപ്പോൾ കോർപറേഷന്റെ നീക്കം .

മാർജിൻ ഫ്രീ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ഉപയോഗ ശേഷം വലിച്ചെറിയുന്ന കവറുകൾ ശേഖരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് കോർപറേഷൻ. ഇതിനായി മാർജിൻ ഫ്രീ സ്ഥാപന ഉടമകളുടെ യോഗം 15 നു ചേരും.മാലിന്യം ഉത്പാദിപ്പിക്കുന്നവർ തന്നെ ഏറ്റെടുക്കണമെന്ന 2016 ലെ ഇ പി ആർ നിയമത്തിന്റെ ചുവടുപിടിച്ച് വാങ്ങുന്ന സാധനങ്ങളുടെ പായ്ക്കിങ് കവറുകൾ മാർജിൻ ഫ്രീ കടകളിൽ ശേഖരിക്കാൻ സംവിധാനമൊരുക്കിയാവും പദ്ധതി നടപ്പാക്കുക. ഒരു കടയിൽ നിന്നും വാങ്ങുന്നവ മറ്റേതു കടയിലും തിരിച്ചു കൊടുക്കാനും സംവിധാനമുണ്ടാകും. കടയുടമകൾക്ക് സാമ്പത്തിക ഭാരം ഉണ്ടാക്കാതെ തന്നെ ഈ പദ്ധതി നടപ്പിലാകും .

shortlink

Related Articles

Post Your Comments

Related Articles


Back to top button