Latest NewsNewsInternationalTechnology

അടുത്ത കൊല്ലം ചൊവ്വയിലേക്ക് ‘ബോർഡിങ് പാസ്’ കിട്ടിയവരുടെ കണക്കുകൾ അമ്പരപ്പിക്കുന്നത്

24,29,807 പേർക്കാണ് നാസയുടെ അടുത്ത കൊല്ലത്തെ ചൊവ്വായാത്രയ്ക്ക് ‘ബോർഡിങ് പാസ്’ കിട്ടിയത്. ഇന്ത്യയിൽനിന്നുള്ളവരാണ് ഇവരിൽ 1,38,899 പേർ. ചൊവ്വായാത്ര കൊതിക്കുന്നവരുടെ പേരുകളെഴുതിയ ചിപ്പും ഒപ്പം കൊണ്ടുപോകുന്നത് അടുത്ത വർഷം മേയ് അഞ്ചിനു പുറപ്പെടുന്ന പേടകമാണ്.

പേരുകൾ കോറിയിടുന്നത് സിലിക്കോൺ മൈക്രോചിപ്പിൽ ഇലക്ട്രോൺ ബീം ഉപയോഗിച്ചാണ്. ഇന്ത്യ ചൊവ്വയിലേക്കു പോകാൻ പേരുകൊടുത്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് അമേരിക്കയും രണ്ടാം സ്ഥാനത്തു ചൈനയുമാണ്. സ്റ്റാർ ട്രെക് ടിവി പരമ്പരയിൽ ക്യാപ്റ്റൻ ജയിംസ് ടി.കെർക്കിനെ അവതരിപ്പിച്ച നടൻ വില്യം ഷാന്ററും പേരുകൊടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button