KeralaLatest NewsNews

സാരിനോക്കി സരിതയെ ഓര്‍മിക്കാനുള്ള കഴിവില്ല; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കമ്മിഷനെപ്പോലെ സരിതാനായരുടെ വസ്ത്രധാരണരീതിയും മറ്റും നോക്കി അവരെ ഓര്‍മിക്കാനുള്ള കഴിവ് തനിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെ എന്റെ അടുക്കല്‍ വരുന്നവരെ കാണാന്‍ എനിക്കാകില്ല. ഞാനവരെ കണ്ടിട്ടില്ലെന്നു പറഞ്ഞിട്ടില്ല. ഞാന്‍ അവരെ ഇന്നയാള്‍ എന്നനിലയില്‍ മനസ്സിലാക്കിയിരുന്നില്ല. ഇന്നയാളെന്ന നിലയില്‍ ബിജു രാധാകൃഷ്ണന്‍ അവരെക്കുറിച്ചു പറഞ്ഞപ്പോഴാണ് മനസ്സിലൊരു ചിത്രം ഉണ്ടാകുന്നത്. അവര്‍ വരികയും നിവേദനം തരികയുമൊക്കെ ചെയ്തിട്ടുണ്ടാകും. പക്ഷേ, ഇന്നയാള്‍ എന്നനിലയില്‍ അറിയുമായിരുന്നില്ല.

ഒരു ദൈവവിശ്വാസിയാണ് ഞാന്‍. തന്റെ ശക്തി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന വിശ്വാസമാണ്. തലയുയര്‍ത്തിത്തന്നെ അന്തിമവിധിവരുമ്പോള്‍ നില്‍ക്കും. രമേശ് ചെന്നിത്തല നിയമസഭയില്‍ തന്റെ പേരുപറഞ്ഞത് എന്തോ നീക്കത്തിന്റെ ഭാഗമാണെന്നു വരുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതുകണ്ടു. മുഖ്യമന്ത്രിതന്നെ ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ എന്റെ പേര് പറഞ്ഞതാണ്. രമേശുമായി ബന്ധപ്പെട്ട് ഒരാക്ഷേപവും കേട്ടു. ഇതിന്റെപേരില്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു വരുത്താനുള്ള നീക്കമൊന്നും വിജയിക്കില്ല.

ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവരുടെ ചിത്രം ഉള്‍പ്പെടുത്തി ടീം സോളര്‍ നല്‍കിയ പരസ്യം കാണിച്ചു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും ആനുകൂല്യം ഇവര്‍ക്കു കിട്ടിയെന്ന് കമ്മിഷന് തെളിയിക്കാന്‍ കഴിഞ്ഞോ? -അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button